Thursday October 17th, 2019 - 3:28:am
topbanner

ക്രിസ്മസ് ദിനത്തില്‍ ഓസ്‌ട്രേലിയയിലെ തെരുവില്‍ സാന്റാക്ലോസിന് പകരം മുതല

suji
ക്രിസ്മസ് ദിനത്തില്‍ ഓസ്‌ട്രേലിയയിലെ തെരുവില്‍ സാന്റാക്ലോസിന് പകരം മുതല

ക്രിസ്മസ് ആഘോഷിക്കാന്‍ സമ്മാനങ്ങളുമായി സാന്റാക്ലോസ് വരുമെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇങ്ങനൊരു പതിവുമുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഇക്കുറി സാന്റായ്ക്ക് പകരം ഇറങ്ങിയത് ഒരു മുതലയായിരുന്നു. ക്രിസ്മസിന് കറങ്ങാന്‍ ഇറങ്ങിയ ആളുകളെ ഞെട്ടിച്ചായിരുന്നു മുതലയുടെ സഞ്ചാരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തെരുവില്‍ മുതല കറങ്ങുന്നതായി വിവരം ലഭിച്ച വിക്ടോറിയ പോലീസ് വലിയ പ്രതീക്ഷയോടെയാണ് സ്ഥലത്തെത്തിയത്. വലുപ്പമുള്ള മുതലയാണെന്നായിരുന്നു കരുതിയത്. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ ഒരു മീറ്റര്‍ നീളമുള്ള ശുദ്ധജല മുതല തെരുവില്‍ സ്വസ്ഥമായി വിശ്രമിക്കുന്നതാണ് കണ്ടത്. ഹിഡെല്‍ബര്‍ഗ് ഹൈറ്റ്‌സില്‍ കണ്ടെത്തിയ മുതലയെ കൈകാര്യം ചെയ്യാന്‍ പാമ്പ് പിടുത്തക്കാരന്‍ മാര്‍ക്ക് പെല്ലിയെ പോലീസ് വിളിച്ചുവരുത്തി.

പോലീസും, ജനങ്ങളും ചുറ്റുംകൂടിയതൊന്നും പരിഗണിക്കാതെ മുതല സുഖകരമായി ഇരുന്നു. പെല്ലി മുതലയെ പിടികൂടാന്‍ ശ്രമിച്ചതോടെ അടുത്തുള്ള കുറ്റിച്ചെടികള്‍ക്ക് ഇടയിലേക്ക് കടന്ന് രക്ഷപ്പെടാനായിരുന്നു ശ്രമം. പക്ഷെ വാലില്‍ പിടുത്തമിട്ട് പെല്ലി മുതലയെ പിടികൂടി. ആരോ വീട്ടില്‍ വളര്‍ത്തുന്ന മുതലയാണിതെന്ന് പോലീസ് വ്യക്തമാക്കുന്നു. 2.5 മീറ്റര്‍ വരെ നീളമുള്ള മുതലകളെ വളര്‍ത്താന്‍ വിക്ടോറിയയില്‍ അനുവാദമുണ്ട്.

എന്തായാലും ക്രിസ്മസ് ദിനത്തില്‍ തലവേദന സൃഷ്ടിച്ച മുതലയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വിക്ടോറിയ പോലീസ്.

 

Read more topics: crocodile, australian street
English summary
crocodile in australian street
topbanner

More News from this section

Subscribe by Email