Friday October 22nd, 2021 - 9:52:am

മാര്‍പ്പാപ്പയ്ക്കെതിരെ റോമില്‍ പോസ്റ്ററുകള്‍

Jikku Joseph
മാര്‍പ്പാപ്പയ്ക്കെതിരെ റോമില്‍ പോസ്റ്ററുകള്‍

റോം: യാഥാസ്ഥിതികരായ കത്തോലിക്കന്‍ ബിഷപ്പുമാര്‍ക്കെതിരായും കര്‍ദിനാളുമാര്‍ക്കെതിരെയും നടപടി എടുത്ത മാര്‍പ്പാപ്പയ്ക്കെതിരെ റോമില്‍ പോസ്റ്ററുകള്‍. എവിടെയാണ് നിങ്ങളുടെ കരുണ എന്ന തലക്കെട്ടോടെയാണ് റോമിന്റെ പല ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

പോസ്റ്ററില്‍ ഒരു സംഘടനയുടേയും പേരില്ല. വൈദികരെ മാറ്റുന്നു, നൈറ്റ്സ് ഓഫ് മാള്‍ട്ടയുടെ അധികാരം എടുത്തു കളഞ്ഞു, കര്‍ദിനാള്‍മാരെ അവഗണിക്കുന്നു എന്നൊക്കെയാണ് പോസ്റ്ററില്‍ മാര്‍പ്പാപ്പക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍. നേരത്തെ മാര്‍പ്പാപ്പയുടെ നടപടികള്‍ക്കെതിരെ യാഥാസ്ഥിതികര്‍ മുറുമുറുപ്പ് ഉയര്‍ത്തിയിരുന്നു.

നൈറ്റ്സ് ഓഫ് മാള്‍ട്ടയ്ക്ക് ഒരു രാജ്യത്തിനുള്ളത് പോലെ തന്നെയുള്ള അധികാരമായിരുന്നു കാത്തോലിക്ക സംവിധാനത്തിനകത്തുണ്ടായിരുന്നത്. കഴിഞ്ഞ മാസം മാര്‍പ്പാപ്പ നൈറ്റ്സ് ഓഫ് മാള്‍ട്ടയുടെ അധിപന്‍ ആയിരുന്ന മാസ്റ്റര്‍ മാത്യു ഫെസ്റ്റിംഗിനോട് രാജിക്കത്ത് വാങ്ങിയിരുന്നു. പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ അവിടെ നിന്നാകാം പോസ്റ്ററുകളുടെ ഉത്ഭവമെന്ന് കരുതുന്നതായി നിരീക്ഷകര്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: posters, against, pope francis, rome
English summary
critical posters against pope francis in rome
topbanner

More News from this section

Subscribe by Email