Wednesday October 27th, 2021 - 2:36:am

കൊറോണ പകരുമോ എന്നു ഭയം ; വളര്‍ത്തു മൃഗങ്ങളെ എറിഞ്ഞ് കൊലപ്പെടുത്തി ചൈനക്കാര്‍

suji
കൊറോണ പകരുമോ എന്നു ഭയം ; വളര്‍ത്തു മൃഗങ്ങളെ എറിഞ്ഞ് കൊലപ്പെടുത്തി ചൈനക്കാര്‍

കൊറോണ വൈറസ് പകരുന്നത് വളര്‍ത്തു മൃഗങ്ങളില്‍ നിന്നാണെന്ന ധാരണയില്‍ വളര്‍ത്ത് മൃഗങ്ങളെ വലിച്ചെറിഞ്ഞ് ചൈനക്കാര്‍. ടിയന്‍ജിന്‍, ഷാങ്ഹായ് നഗരങ്ങളിലെല്ലാം തന്നെ ഇത്തരത്തില്‍ പൂച്ചകളേയും നായകളേയുമൊക്കെ വലിച്ചെറിഞ്ഞ് കൊന്നതായാണ് റിപ്പോര്‍ട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടിയന്‍ജിന്‍ നഗരത്തിലെ ഹുബെയ് പ്രവിശ്യയില്‍ നിന്നും ഇത്തരത്തില്‍ കൊല്ലപ്പെട്ട നിലയിലുള്ള ഉള്ള നായയുടെ ശരീരം ഫ്‌ളാറ്റിന്റെ സമീപത്തു നിന്നും കണ്ടെടുത്തിരുന്നു. ഷാങ്ങ്ഹായില്‍ നിന്നും 5 വളര്‍ത്തു പൂച്ചകളുടെ ശവശരീരങ്ങളാണ് രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ കാണപ്പെട്ടത്.

അതേ സമയം പൂച്ചകളില്‍ നിന്നും നായകളില്‍ നിന്നും കൊറോണ രോഗം പടരുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
രോഗബാധിതരുമായി ഇടപഴകുന്ന വളര്‍ത്തുമൃഗങ്ങളെയും മറ്റുള്ളവരില്‍ നിന്നും അകറ്റിനിര്‍ത്തി നിരീക്ഷിക്കണമെന്ന് എപ്പിഡമോളജിസ്റ്റ്കൂടിയായ ഡോക്ടര്‍ ലീ ലന്‍ജ്വാന്‍ ഒരു ചാനല്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ചില മാധ്യമങ്ങള്‍ പൂച്ചകളില്‍ നിന്നും നായകളില്‍ നിന്നും വൈറസ് പകരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

 

Read more topics: coronavirus, fear , pets,kill,china
English summary
coronavirus fear chinese people killed pets
topbanner

More News from this section

Subscribe by Email