Friday April 3rd, 2020 - 10:44:am
topbanner

കൊറോണ ഭീതിയില്‍ 48 മണിക്കൂര്‍ വിമാന നിയന്ത്രണമേര്‍പ്പെടുത്തി ബഹ്‌റിന്‍

suji
കൊറോണ ഭീതിയില്‍ 48 മണിക്കൂര്‍ വിമാന നിയന്ത്രണമേര്‍പ്പെടുത്തി ബഹ്‌റിന്‍

രാജ്യത്ത് ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കടുത്ത നടപടികളിലേക്ക് കടന്ന് ബഹ്‌റിന്‍. ഇതിന്റെ ആദ്യപടിയായി അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നേരെ ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി. ബഹറിന്‍ സിവില്‍ ഏവിയേഷനാണ് ഇതു സംബന്ധിച്ച അടിയന്തര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദിവസം പതിനഞ്ചോളം വിമാനങ്ങളാണ് ബഹ്‌റിനും ദുബായിക്കും ഇടയില്‍ സര്‍വീസ് നടത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊറോണ വൈറസിന്റെ വ്യാപനം രാജ്യത്ത് തടയുക എന്ന ഉദ്ദേശത്തോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സാധ്യതയുണ്ട്. ഇറാനില്‍ നിന്നും ബഹ്‌റിനില്‍ എത്തിയ പൗരനാണ് കൊറോണ ബാധ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയില്‍ പ്രത്യേകം നിരീക്ഷിക്കുകയാണ്. കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടു. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രികരെ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടരുന്ന കൂടുതല്‍ കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ബഹ്‌റിന് പുറമേ ഒമാന്‍, കുവൈറ്റ്, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ 61 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

 

 

Read more topics: coronavirus, bahrain, dubai, flights
English summary
coronavirus bahrain blocks flights from dubai
topbanner

More News from this section

Subscribe by Email