Monday March 30th, 2020 - 5:36:am
topbanner

കൊറോണ ; ചൈനയില്‍ മരണം 1600 കടന്നു

suji
കൊറോണ ; ചൈനയില്‍ മരണം 1600 കടന്നു

കോവിഡ് -19 (കൊറോണ വൈറസ് ) രോഗം ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1600 കടന്നു. ശനിയാഴ്ച മാത്രം നൂറിലേറെ പേര്‍ മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച 143 പേര്‍ മരിച്ചിരുന്നു. കൊറോണ മരണം പടര്‍ന്നു പിടിച്ച ഹുബൈ പ്രവിശ്യയിലെ വുഹാനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 6700 ആയി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആയിരത്തിലേറെ പേര്‍ക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ശനിയാഴ്ച മരണങ്ങളിലേറെയും ഹുബായിലാണ് നടന്നത്.

രോഗം ബാധിച്ചവരുടെ എണ്ണം 68500 കടന്നതായി ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 11200 പേരുടെ നില അതീവ ഗുരുതരമാണ്. രോഗം ഭേദമായ 8100 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

Read more topics: coronavirus, death rate, china
English summary
coronavirus 1600 died in china
topbanner

More News from this section

Subscribe by Email