Monday November 30th, 2020 - 11:04:pm

കൊവിഡ് ബാധിച്ച് യുകെയില്‍ മലയാളി നഴ്‌സ് മരിച്ചു

RA
കൊവിഡ് ബാധിച്ച് യുകെയില്‍ മലയാളി നഴ്‌സ് മരിച്ചു

ലണ്ടന്‍: കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് യുകെയില്‍ മരിച്ചു. കുറവിലങ്ങാട് മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ് (62) മരിച്ചത്. ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു ഇവര്‍. രോഗികളെ പരിചരിക്കുന്നതിനിടയില്‍ ഒരു മാസം മുമ്പാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭര്‍ത്താവ് ജോസഫ് വര്‍ക്കിക്ക് രോഗം വന്നു ഭേദമായിരുന്നു. മക്കള്‍: ജിം ജോസഫ്(യുഎസ്‌എ) ജെസ്സി ജോസഫ് (കാനഡ), ജെറിന്‍ ജോസഫ്(യുകെ). മരുമകള്‍ : അനു.

അമേരിക്കയും ഇറ്റലിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ യുകെയിലാണ്. നിലവില്‍ ഇരുപത്തി ആറായിരം കടന്നു മരണസംഖ്യ. ആശുപത്രികളിലെ മരണം മാത്രമാണ് യുകെ ഇത് വരെ പുറത്തുവിട്ടത്.

English summary
corona virus uk malayali nurse death
topbanner

More News from this section

Subscribe by Email