Thursday February 27th, 2020 - 1:33:pm
topbanner

കൊറോണ വൈറസ് യൂറോപ്പിലും പടർന്നു പിടിക്കുന്നു: ചൈനയിൽ 56 മരണം സ്ഥിരീകരിച്ചു

Anusha unni
കൊറോണ വൈറസ് യൂറോപ്പിലും പടർന്നു പിടിക്കുന്നു:  ചൈനയിൽ  56 മരണം സ്ഥിരീകരിച്ചു

ചൈന : ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ബാധ യൂറോപ്പിലും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിനോടകം 56 പേർ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. വുഹാനിൽ മാത്രം 1400 പേർക്ക് വൈറസ് ബാധയേറ്റുവെന്നാണ് വിവരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫ്രാൻസിൽ മൂന്ന് പേർക്കും ഓസ്ട്രേലിയയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. കൊറോണ വൈറസ് ചൈനയിൽ കൂടുതൽ പടരുമെന്ന് യൂറോപ്യൻ ഗവേഷണ സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. വൈറസ് ബാധിത ജില്ലകളിൽ യാത്രവിലക്ക് തുടരുകയാണ്. വുഹാൻ സ്ഥിതി ചെയ്യുന്ന ഹൂബെ മേഖലയിൽ സൈന്യത്തിന്‍റെ മെഡിക്കൽ സംഘവും എത്തിക്കഴിഞ്ഞു. ഇതിനിടെ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചിരുന്നു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ് ആണ് മരിച്ചത്.

ഇന്നലെ മുതൽ വുഹാനിലെ മധ്യ ജില്ലകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്കുണ്ട്. വുഹാനിൽ 1000 കിടക്കകളുള്ള ആശുപത്രി നിർമ്മാണം തകൃതിയായി നടക്കുകയാണ്. ഈ മാസം തന്നെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Read more topics: china, coronavirus
English summary
corona virus spreading in europe
topbanner

More News from this section

Subscribe by Email