Saturday September 19th, 2020 - 8:54:am

കൊറോണ ; ചൈന വിരുദ്ധ വികാരം ആഞ്ഞടിക്കുമോ ?

suji
കൊറോണ ; ചൈന വിരുദ്ധ വികാരം ആഞ്ഞടിക്കുമോ ?

കൊറോണാവൈറസ് മഹാമാരിയുടെ പേരില്‍ ചൈന ആഗോള തലത്തില്‍ രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. എന്നാല്‍ ഈ വിമര്‍ശനം ഒരു യുദ്ധത്തിലേക്ക് വഴിമാറുമെന്നാണ് ഇപ്പോള്‍ ചൈനയുടെ ആഭ്യന്തര കണക്കുകൂട്ടല്‍. അമേരിക്കയുമായുള്ള ബന്ധം കുഴപ്പത്തിലേക്ക് ചാടുമെന്നതിന് പുറമെ സായുധ തമ്മിലടിയും സംഭവിച്ചേക്കാമെന്ന് ബീജിംഗ് ഭയപ്പെടുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസിഡന്റ് സീ ജിന്‍പിംഗ് ഉള്‍പ്പെടെ ഉന്നത നേതാക്കള്‍ക്ക് കഴിഞ്ഞ മാസം കൈമാറിയിരുന്നു. 1989ലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ അടിച്ചമര്‍ത്തലിന് ശേഷം ചൈനാവിരുദ്ധ വികാരം ഏറ്റവും കൂടുതല്‍ ഉയര്‍ന്നുനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

മഹാമാരി പൂര്‍ത്തിയാകുമ്പോള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ചൈനാവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. ഏറ്റവും മോശം അവസ്ഥയില്‍ രണ്ട് ആഗോള ശക്തികളും തമ്മില്‍ സായുധ പോരാട്ടം വേണ്ടിവന്നേക്കുമെന്നും, ഇതിന് തയ്യാറെടുക്കാനും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

ചൈനയുടെ ഉന്നത ഇന്റലിജന്‍സ് വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റിക്ക് വേണ്ടി ചൈന ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് കണ്ടെംപററി ഇന്റര്‍നാഷണല്‍ റിലേഷന്‍സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റോയിറ്റേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തങ്ങള്‍ക്ക് വിവരങ്ങള്‍ അറിവില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചത്‌

Read more topics: corona ,china, usa, trump
English summary
corona most of the countries against china
topbanner

More News from this section

Subscribe by Email