Monday March 30th, 2020 - 12:42:am
topbanner

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1770 കടന്നു

suji
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1770 കടന്നു

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1770 കടന്നു. രണ്ടു ദിവസത്തിനുള്ളില്‍ 105 പേരാണ് മരണമടഞ്ഞത്. 2048 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 70,548 ആയതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിനിടെ, കൊറോണ വൈറസ് ബാധയ്ക്ക്(കോവിഡ്19) എതിരെ ചൈനയുടെ പോരാട്ടത്തെ സഹായിക്കാന്‍ എത്തിയ ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) വിദഗ്ധസംഘം ചൈനയിലെ വിദഗ്ധര്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി. ഡബ്ല്യുഎച്ച്ഒയുടെ 12 അംഗ സംഘം ആദ്യം തലസ്ഥാനമായ ബീജിങ്, ഗുവാങ്‌ദോങ്, സി ചുവാന്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. അമേരിക്കയില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്.

രോഗവിമുക്തരായവര്‍ പ്ലാസ്മ എടുക്കാന്‍ രക്തം നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ഇവരുടെ രക്തത്തിലെ പ്ലാസ്മയിലുള്ള ആന്റിബോഡികള്‍ രോഗികളില്‍ കുത്തിവയ്ക്കുന്നതിനാണിത്. കഴിഞ്ഞദിവസം ഈ രീതി പ്രയോഗിച്ചതിന് ഗുണകരമായ അനുഭവമുണ്ട്. രോഗബാധിത പ്രദേശങ്ങളിലേക്ക് 30,000 പേരുടെ വൈദ്യസംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ട്

 

Read more topics: corona death ,china, latest
English summary
corona death rate raise to 1770
topbanner

More News from this section

Subscribe by Email