Wednesday September 23rd, 2020 - 6:25:pm

കോവിഡ് മരണം ഏഴായിരം കടന്നു ; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ഫ്രാന്‍സ് ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്

suji
കോവിഡ് മരണം ഏഴായിരം കടന്നു ; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ഫ്രാന്‍സ് ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞു. 7,007 പേരാണ് ഇതുവരെ മരിച്ചത്. ചൈനയിലെ മരണ സംഖ്യ 3,213 ആയി. ഇറ്റലിയില്‍ 2,158പേര്‍ മരിച്ചു. ലോകത്താകെ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരത്തി അഞ്ഞൂറ്റിമുപ്പത്തിയാറ് പേരാണ്. രോഗബാധ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ നടപടി കടുപ്പിച്ച് രംഗത്തെത്തി. ഇറ്റലിക്ക് പിന്നാലെ ഫ്രാന്‍സും ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കി. സ്വിറ്റ്‌സര്‍ലന്‍ഡും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറ്റലിയില്‍ മാത്രം 28,000 പേരാണ് ചികില്‍സയിലുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതിഗിതകള്‍ നിയന്ത്രണാതീതമായി തുടരുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം 349 പേര്‍ മരിച്ചതോടെ മരണസംഖ്യ 2,100 ആയി. മരുന്നുകള്‍ക്ക് കടുത്തക്ഷാമമാണ് ഇറ്റലി നേരിടുന്നത്. ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച ഇറ്റലി, രക്ഷപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ചികിത്സ എന്ന രീതിയിലേക്ക് മാറി. ഇതോടെ പ്രായമായവര്‍ കൂട്ടത്തോടെ മരിക്കുന്ന അവസ്ഥയാണ് ഇറ്റലിയില്‍. അതേസമയം പത്തു പേരില്‍ കൂടൂതല്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചു.

ഫ്രാന്‍സിലും ജര്‍മനിയിലും സ്ഥിതിഗതികള്‍ വഷളാകുകയാണ്. ഫ്രാന്‍സില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഉണ്ടാകുമെന്നും മക്രോണ്‍ പ്രഖ്യാപിച്ചു. പരസ്പര സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ബ്രിട്ടണും നിര്‍ദേശിച്ചു. ജര്‍മനി ഉല്ലാസവ്യാപാര കേന്ദ്രങ്ങള്‍ അടച്ചു.

 

Read more topics: corona death,france, alerts
English summary
corona death raise to 7000 alert
topbanner

More News from this section

Subscribe by Email