Wednesday April 8th, 2020 - 12:36:am
topbanner

പാകിസ്ഥാനിലും കൊറോണ വ്യാപിക്കുന്നു ; മരണം ഏഴായി

suji
പാകിസ്ഥാനിലും കൊറോണ വ്യാപിക്കുന്നു ; മരണം ഏഴായി

പാകിസ്ഥാനില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു. രോഗം പ്രാദേശികമായി വ്യപിക്കുകയാണ്. ഇന്ന് ഒരാള്‍ക്കൂടി മരിച്ചതോടെ പാകിസ്ഥാനില്‍ മരണസംഖ്യ ഏഴായി. മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് ബലൂചിസ്ഥാനില്‍ സര്‍ക്കാര്‍ 15 ദിവസത്തേക്ക് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുരയില്‍ 57കാരനാണ് പ്രാദേശിക വൈറസ് വ്യാപനം വഴി മരണം സംഭവിച്ചത്. മറ്റ് വിദേശയാത്രകളൊന്നും ഇയാള്‍ നടത്തിയിരുന്നില്ല. ലാഹോറിലെ മയോ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് 57കാരന്‍ മരിച്ചത്. പഞ്ചാബ് ആരോഗ്യമന്ത്രി പ്രൊഫ.ഡോ.യാസ്മിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം, ഒരു ബന്ധുവിന്റെ ശവസംസ്‌കാരത്തില്‍ ഇയാള്‍ പങ്കെടുത്തതായി പറയുന്നു. അവിടുന്നാകാം രോഗം ബാധിച്ചതെന്ന് മയോ ആശുപത്രി ചീഫ് എക്‌സിക്യൂട്ടിവ് പ്രൊഫ ആസാദ് അസ്ലം ഖാന്‍ പ്രതികരിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രോഗം പടര്‍ന്നു പിടിക്കുകയും ഇയാള്‍ക്ക് ഹൃദയസ്തംഭനം സംഭവിക്കുകയുമായിരുന്നു.ചൊവ്വാഴ്ചവരെ പാകിസ്ഥാനില്‍ സ്ഥിരീകരിച്ച കൊറോണ രോഗികളുടെ എണ്ണം 903 ആണ്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. ഇവിടെ 399 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 265 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. കറാച്ചിയില്‍ 130 പേര്‍ രോഗബാധിതരാണ്. കറാച്ചിയില്‍ കൂടുതലും പ്രാദേശിക വ്യാപനം വഴിയാണ് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. അതേസമയം, ബലൂചിസ്ഥാനില്‍ മാര്‍ച്ച് 24ന് ആരംഭിച്ച അടച്ചുപൂട്ടല്‍ ഏപ്രില്‍ ഏഴ് വരെ തുടരും.

 

Read more topics: corona, death, pakistan
English summary
corona 7 died in pakistan
topbanner

More News from this section

Subscribe by Email