Friday April 3rd, 2020 - 8:41:am
topbanner

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 2700 ആയി

suji
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 2700 ആയി

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 2700 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 80,000 ആയി കൂടിയിട്ടുണ്ട്. പുതിയതായി 95 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിനിടെ, ഇറാനില്‍ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. 95 പേരില്‍ പുതിയതായി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കന്‍ തെഹ്‌റാനില്‍ നിന്ന് 85 മൈല്‍ അകലെ ഖോംയിലാണ് വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാഖ്, അഫ്ഗാനിസ്താന്‍, ലെബനാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍, യു.എ.ഇ, കാനഡ എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് പകര്‍ന്നതെന്നാണ് വിലയിരുത്തല്‍.

 

Read more topics: corona , death, china. virus
English summary
corona 2700 died in china report
topbanner

More News from this section

Subscribe by Email