Sunday February 23rd, 2020 - 12:18:pm
topbanner

കൊറോണ വൈറസ് അതിവേഗം പടരുന്നു ; ഗുരുതരാവസ്ഥയാണെന്ന് ചൈനീസ് പ്രസിഡന്റ് ; മരണ സംഖ്യ ഉയരുന്നു

suji
കൊറോണ വൈറസ് അതിവേഗം പടരുന്നു ; ഗുരുതരാവസ്ഥയാണെന്ന് ചൈനീസ് പ്രസിഡന്റ് ; മരണ സംഖ്യ ഉയരുന്നു

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അതിവേഗം പടരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന വൈറസ് ബാധ അതീവ ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി. ചൈനയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണം 56ലേക്ക് ഉയര്‍ന്നു. ആളുകള്‍ പുറത്തിറങ്ങുന്നതിനും യാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൈനയില്‍ മാത്രം 1975 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 688 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്. അവസാനം റിപ്പോര്‍ട്ട് ചെയ്!ത 15 മരണങ്ങള്‍ 24 മണിക്കൂറിനിടെയാണ് സംഭവിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ തുടക്കം മുതല്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 62 വയസ്സകാരനായ ഡോക്ടര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഡോക്ടര്‍മാരും നഴ്!സുമാരും ഉള്‍പ്പെടെ വൈറസ് ബാധയേറ്റവരെ ശുശ്രൂഷിക്കുന്ന നിരവധിയാളുകളാണ് നിരീക്ഷണത്തിലുള്ളത്.

വൈറസ് അതിവേഗം പടരുകയാണെന്നും രാജ്യത്ത് അതീവ ഗുരുതരമായ സാഹചര്യമാണ് ഇപ്പോഴെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു. ചൈനയിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് ശനിയാഴ്!ച രാത്രി ഷി ജിന്‍പിങ്ങിന്റെ സന്ദേശം സംപ്രേഷണം ചെയ്!തത്. ലൂണാര്‍ പുതുവര്‍ഷത്തിന്റെ ഭാഗമായി നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷി ജിന്‍പിങ്. ചൈനയുടെ ഏറ്റവും വലിയ ആഘോഷമായ പുതുവര്‍ഷ ആഘോഷം കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വൈ്‌റസ് വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും പ്രസിഡന്റ് വിശദീകരിച്ചു.

രാജ്യതലസ്ഥാനമായ ബെയ്!ജിങ്ങും വൈറസിന്റെ പ്രഭവകേന്ദ്രമായ മധ്യ ചൈനയിലെ വുഹാനും ഉള്‍പ്പെടെ ചൈനയിലെ പ്രധാന നഗരങ്ങളെല്ലാം സ്!തംഭിച്ചിരിക്കുകയാണ്. ആകെ 18 നഗരങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുവര്‍ഷ അവധിക്കാലമായതിനാല്‍ പൊതുവെ ചൈനയിലുടനീളം ആളുകള്‍ യാത്ര ചെയ്യുന്ന സമയമാണിത്. എന്നാല്‍ പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുയാണ്. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍വീസ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.

 

English summary
chinese president about bad situation in country
topbanner

More News from this section

Subscribe by Email