Saturday September 19th, 2020 - 7:41:am

ടെസ്റ്റ് കിറ്റുകള്‍ നല്ലത്; ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ തലയില്‍ കുറ്റമിട്ട് ചൈനീസ് കമ്പനികള്‍

suji
ടെസ്റ്റ് കിറ്റുകള്‍ നല്ലത്; ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ തലയില്‍ കുറ്റമിട്ട് ചൈനീസ് കമ്പനികള്‍

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കൊവിഡ്19 റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകളില്‍ പിഴവുള്ളതായി പരാതി ഉയര്‍ന്നതിന് പിന്നാലെ കുറ്റം ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ തലയില്‍ ചുമത്തി ചൈനീസ് കമ്പനികള്‍. തങ്ങളുടെ കിറ്റുകള്‍ക്ക് യാതൊരു പ്രശ്‌നമില്ലെന്നും അത് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ തെറ്റാണ് പ്രശ്‌നമെന്നുമാണ് ചൈനീസ് നിര്‍മ്മാതാക്കളുടെ വാദം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ട് ചൈനീസ് കമ്പനികളില്‍ നിന്ന് അഞ്ച് ലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റിംഗ് കിറ്റുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരിക്കുന്നത്. വോണ്ട്‌ഫോ ബയോടെക്, ലിവ്‌സോണ്‍ ഡയഗനോസ്റ്റിക്‌സ് എന്നീ കമ്പനികളില്‍ നിന്നും എത്തിച്ച കിറ്റുകള്‍ കൊറോണ ഇന്‍ഫെക്ഷന്‍ അധികമായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ക്കാണ് വിതരണം ചെയ്തത്.

എന്നാല്‍ കിറ്റുകള്‍ കൃത്യഫലം നല്‍കുന്നില്ലെന്ന് രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ അറിയിച്ചു. ഇതോടെ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കിറ്റുകള്‍ നിരീക്ഷണത്തിന് മാത്രമാണ് ഉപയോഗിക്കുകയെന്ന് ഐസിഎംആര്‍ കൂട്ടിച്ചേര്‍ത്തു.

കിറ്റുകള്‍ക്ക് കേടുപാട് ഉണ്ടായാല്‍ ഇത് തിരികെ അയയ്ക്കുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ കിറ്റുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചതിലൊന്നും കുഴപ്പം ഉണ്ടായിട്ടില്ലെന്നാണ് കമ്പനികളുടെ വാദം. കിറ്റ് കൃത്യമായി ഉപയോഗിക്കാന്‍ മാനുവല്‍ വായിച്ച് നോക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

 

Read more topics: china, rapid kit problem, india
English summary
china reaction in rapid kit problem
topbanner

More News from this section

Subscribe by Email