Saturday September 19th, 2020 - 8:32:am

വുഹാനില്‍ 42000 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാം ; പുറത്തുവിട്ടത് തെറ്റായ കണക്കെന്നും റിപ്പോര്‍ട്ടുകള്‍

suji
വുഹാനില്‍ 42000 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാം ; പുറത്തുവിട്ടത് തെറ്റായ കണക്കെന്നും റിപ്പോര്‍ട്ടുകള്‍

കൊറോണയില്‍ ചൈന പുറത്തുവിട്ട മരണ നിരക്കുകള്‍ ശരിയല്ലെന്ന് ചൈനാക്കാരും ലോകരാഷ്ട്രങ്ങളും. വുഹാനില്‍ മാത്രം 42,000 പേര്‍ മരിച്ചിരിക്കുമെന്നാണ് ചൈനാക്കാര്‍തന്നെ പറയുന്നത്. ചൈന പുറത്തുവിട്ട 3200 കൊറോണ മരണം എന്ന കണക്ക് തീര്‍ത്തും ശരിയല്ലെന്നാണ് ഇപ്പോള്‍ ചൈനയില്‍ നിന്നുതന്നെ പുറത്തുവരുന്ന വിവരങ്ങള്‍. വുഹാനില്‍ മാത്രം 42,000 പേരെങ്കിലും മരിച്ചിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും അവര്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വുഹാനില്‍ പ്രവര്‍ത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളാണുള്ളത്. ഇവ ഓരോന്നില്‍ നിന്നും ഓരോ ദിവസവും ചിതാഭസ്മം അടങ്ങിയ 500 കുടങ്ങളാണ് മരിച്ചവരുടെ ബന്ധുക്കള്‍ക്കായി നല്‍കിയത് എന്നാണ് വുഹാന്‍ നിവാസികള്‍ പറയുന്നത്. അതായത്, ഒരു ദിവസം മാത്രം കൈമാറിയത് 3500 പേരുടെ ചിതാഭസ്മം. ഹാന്‍കോവ്, വുച്ചാങ്, ഹാന്യാങ് തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളോട് പറഞ്ഞിരിക്കുന്നത് അവരുടെ മരിച്ച ബന്ധുക്കളുടെ ചിതാഭസ്മം ഏപ്രില്‍ 5 ന് മുന്‍പ് ലഭ്യമാക്കാം എന്നാണ്. ഹാന്‍കോവ് മേഖലയില്‍ മാത്രം രണ്ടു ദിവസങ്ങളിലായി 5000 ചിതാഭസ്മ കുടങ്ങള്‍ നല്‍കിയിരുന്നു. പ്രവിശ്യയില്‍ ലോക്ക്ഡൗണിന് അല്പം അയവുവരുത്തിയ സമയത്താണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.ചൈന യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവയ്ക്കുന്നത് രോഗത്തെക്കുറിച്ചുള്ള പഠനത്തെ മാത്രമല്ല, ലോകമൊട്ടാകെ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികളേയും വിപരീതമായി ബാധിക്കുമെന്നാണ് പൊതുവേ വിലയിരുത്തല്‍.

Read more topics: china, wuhan, death rate
English summary
china not share actual death rate in wuhan
topbanner

More News from this section

Subscribe by Email