Sunday December 8th, 2019 - 2:17:pm
topbanner

മകളുടെ പ്രേതബാധ ഒഴിഞ്ഞുപോകാന്‍ കാറില്‍ കൊടും ചൂടില്‍ കിടത്തിയത് 9 മണിക്കൂറോളം ; അമ്മയ്ക്ക് 25 വര്‍ഷം തടവുശിക്ഷ

suji
മകളുടെ പ്രേതബാധ ഒഴിഞ്ഞുപോകാന്‍ കാറില്‍ കൊടും ചൂടില്‍ കിടത്തിയത് 9 മണിക്കൂറോളം ; അമ്മയ്ക്ക് 25 വര്‍ഷം തടവുശിക്ഷ

മകളുടെ പ്രേതബാധ ഒഴിഞ്ഞുപോകാന്‍ അമ്മയും കാമുകനും ചെയ്തത് കൊടും ക്രൂരത.ലോസ് ആഞ്ചല്‍സിലെ കൊടും ചൂടില്‍ മൂന്നുവയസുകാരിയെ കാറിലാക്കി പൂട്ടി. കടുത്ത ചൂട് കൂടി മകള്‍ മൈയ വെന്തുമരിച്ചു.കൊടും ചൂടില്‍ കുട്ടിക്ക് കിടക്കേണ്ടിവന്നത് 9 മണിക്കൂറാണ്. കുട്ടിയുടെ മരണത്തില്‍ അമ്മ എയ്ഞ്ചല ഫാക്കിനെ 24 വര്‍ഷത്തേക്ക് ശിക്ഷിച്ചു. കാമുകയും പ്രതിശ്രുതവരനുമായ ഉത്വാന്‍ സ്മിത്തും കേസിലെ പ്രതിയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മകളെ ബാധിച്ച പ്രേത ശല്യത്തെ മാറ്റാനാണ് കാറില്‍ അടച്ചിട്ടതെന്ന് ഇരുവരും പറയുന്നത്. പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കാറിന്റെ പിന്‍സീറ്റിലാണ് മൈയയുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ പറയുന്നതും കുട്ടി ചൂടേറ്റ് വെന്തു മരിച്ചെന്നാണ്.
കടുത്ത ചൂടില്‍ കുട്ടി കാറില്‍ കിടക്കുന്നത് കണ്ട് കുട്ടിയെ കാറില്‍ നിന്ന് മാറ്റികിടത്താന്‍ പലരും പറഞ്ഞെങ്കിലും ഇവര്‍ ഇതിന് തയാറായില്ലെന്ന് പറയുന്നു. അര്‍ക്കന്‍സാസില്‍ താമസിക്കുകയായിരുന്നു സ്മിത്തും എയ്ഞ്ചലും അടുത്തകാലത്താണ് കാലിഫോര്‍ണിയയിലേക്ക് എത്തിയത്.

 

Read more topics: child ,car, jail
English summary
child kept in car died parents jailed
topbanner

More News from this section

Subscribe by Email