Sunday April 5th, 2020 - 9:34:am
topbanner

സ്വന്തം ആവശ്യത്തിന് കഞ്ചാവ് ചെടി വളര്‍ത്താം; കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ കാനഡ

suji
സ്വന്തം ആവശ്യത്തിന് കഞ്ചാവ് ചെടി വളര്‍ത്താം; കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ കാനഡ

കഞ്ചാവ് വിനോദത്തിനായി ഉപയോഗിക്കുന്നത് നിയമവിധേയമാക്കാനുള്ള നീക്കത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി കാനഡ സെനറ്റ്. ഈ മയക്കുമരുന്ന് ഉപയോഗിക്കാന്‍ ആദ്യത്തെ രാജ്യമായി മാറാനുള്ള കടമ്പയാണ് രാജ്യം കടന്നിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിയമത്തിന് അനുകൂലമായാണ് സെനറ്റിന്റെ അപ്പര്‍ ചേംബര്‍ 56-30ന് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ ചില ഭേദഗതികളും ചേര്‍ത്തിട്ടുണ്ട്. ഈ നിയമം പാസാക്കണമോയെന്ന് ഹൗസ് ഓഫ് കോമണ്‍സ് തീരുമാനിക്കും.

കഞ്ചാവ് വില്‍പ്പന എന്നുമുതല്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ കൃത്യമായ തീയതിയൊന്നും നിശ്ചയിച്ചിട്ടില്ല. സംഗതി നിയമവിധേയമാക്കാന്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ നീക്കുകയാണ് സെനറ്റ് ചെയ്തിരിക്കുന്നത്. കഞ്ചാവ് വില്‍ക്കാനുള്ള പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

ഇതോടൊപ്പം കാനഡക്കാര്‍ക്ക് വീട്ടില്‍ നാല് ചെടികള്‍ സ്വന്തം ഉപയോഗത്തിന് വളര്‍ത്താനും അനുമതി നല്‍കും. രാജ്യം കഞ്ചാവ് നിയമവിധേയമാക്കിയാല്‍ നിക്ഷേപം നടത്താന്‍ നിരവധി കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.

 

Read more topics: canada, legalising,marijuana
English summary
canada closer to legalising recreational marijuana after senate vote
topbanner

More News from this section

Subscribe by Email