Thursday March 4th, 2021 - 11:57:pm

സെക്‌സ് ഗെയിം പാളി; ഹോട്ടല്‍ മുറിയിലെ ബാത്ത്‌റൂമില്‍ 22 വയസ്സുള്ള ബ്രിട്ടീഷുകാരി മരിച്ച നിലയില്‍; കാമുകന്‍ അറസ്റ്റില്‍

suji
സെക്‌സ് ഗെയിം പാളി; ഹോട്ടല്‍ മുറിയിലെ ബാത്ത്‌റൂമില്‍ 22 വയസ്സുള്ള ബ്രിട്ടീഷുകാരി മരിച്ച നിലയില്‍; കാമുകന്‍ അറസ്റ്റില്‍

സെക്‌സ് ഗെയിമിനിടെ കാര്യങ്ങള്‍ കൈവിട്ട് പോയതോടെ യുവതി മരിച്ചു. സ്വിസ് ഹോട്ടല്‍ മുറിയിലാണ് ബ്രിട്ടീഷുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളോടെയാണ് ഇവരുടെ മൃതശരീരം ബാത്ത്‌റൂമില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

22കാരി അന്നാ ഫ്‌ളോറന്‍സ് റീഡാണ് മരിച്ചത്. ഇവരുടെ മുറിയില്‍ നിന്നും ബഹളം കേട്ടാണ് ആളുകള്‍ ഓടിയെത്തിയത്. ജര്‍മ്മനിക്കാരനായ ഇവരുടെ കാമുകനെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തി അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകത്തില്‍ കുറഞ്ഞ കുറ്റമാണ് ചുമത്തിയത്.

സ്വിറ്റ്‌സര്‍ലണ്ടിലെ ലൊക്കാര്‍ണോയിലുള്ള ഹോട്ടലിലാണ് റീഡ് താമസിച്ചിരുന്നത്. ബഹളം കേട്ട് മറ്റ് മുറികളിലെ താമസക്കാരാണ് ഹോട്ടല്‍ ജീവനക്കാരെ വിളിച്ചത്. പാരാമെഡിക്കുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. സെക്‌സ് ഗെയിമിനിടെയാണ് അപകടം സംഭവിച്ചതെന്ന് കാമുകന്‍ പോലീസിനോട് വെളിപ്പെടുത്തി.

കാമുകന്‍ നേരിട്ട് റിസപ്ഷനില്‍ എത്തി കാമുകിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശ്വാസം മുട്ടിയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ഒപ്പം ശരീരത്തില്‍ ചെറിയ ഒടിവുകളും, മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

 

English summary
british woman found dead in swiss hotel room
topbanner

More News from this section

Subscribe by Email