Tuesday November 19th, 2019 - 10:59:pm
topbanner

രണ്ട് ദിവസം നീണ്ട ലൈംഗിക പീഡനം; സ്ത്രീയെ മര്‍ദ്ദിച്ച് നഗ്‌നയാക്കി നൃത്തം ചെയ്യിച്ചു; 28കാരനായ ബ്രിട്ടീഷ് പൗരന് ഒന്‍പത് വര്‍ഷം ജയില്‍ശിക്ഷ

suji
രണ്ട് ദിവസം നീണ്ട ലൈംഗിക പീഡനം; സ്ത്രീയെ മര്‍ദ്ദിച്ച് നഗ്‌നയാക്കി നൃത്തം ചെയ്യിച്ചു; 28കാരനായ ബ്രിട്ടീഷ് പൗരന് ഒന്‍പത് വര്‍ഷം ജയില്‍ശിക്ഷ

സ്പാനിഷ് ഹോളിഡേ റിസോര്‍ട്ടില്‍ രണ്ട് ദിവസം നീണ്ടുനിന്ന ലൈംഗിക അതിക്രമത്തിന് സ്ത്രീയെ ഇരയാക്കിയ കേസില്‍ ബ്രിട്ടീഷ് പൗരന് ഒന്‍പത് വര്‍ഷം ജയില്‍ശിക്ഷ. മുന്‍ റഗ്ബി താരം കൂടിയായ 28കാരന്‍ ഡൈലാന്‍ റോറി റോജേഴ്‌സാണ് 23കാരിയെ തുടര്‍ച്ചയായ പീഡനങ്ങള്‍ക്ക് ഇരയാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ട് ദിവസവും യുവതിക്ക് ക്രൂരമായ പെരുമാറ്റങ്ങളാണ് നേരിടേണ്ടി വന്നത്. ഒരു തവണ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിന് പുറമെ മുട്ടയേറിനും വിധേയമാക്കി. ഇതിന് ശേഷമാണ് യുവതിയെ അടിമയെന്ന് വിളിച്ച് നഗ്‌നനൃത്തം ചെയ്യിച്ചത്.

രണ്ടാമത്തെ ദിവസം ഇരയുടെ ഫോണില്‍ നിന്ന് സിം കാര്‍ഡ് നീക്കി ഇവര്‍ക്ക് മേല്‍ നിയന്ത്രണം സ്ഥാപിക്കാനായി ശ്രമം. ഇതിന് ശേഷമാണ് തുടര്‍ച്ചയായി ലൈംഗിക പീഡനങ്ങള്‍ അഴിച്ചുവിട്ടത്. പീഡനത്തിന് തല ചുമരിലും മറ്റും ഇടിപ്പിച്ചും അക്രമം തുടര്‍ന്നു. യുവതിയെ കൊന്നാലും തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നായിരുന്നു അക്രമിയുടെ നിലപാട്.

34 വര്‍ഷത്തെ ശിക്ഷയാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടതെങ്കിലും കുറ്റം സമ്മതിച്ചതോടെയാണ് ശിക്ഷ കുറഞ്ഞത്. അപ്പാര്‍ട്ട്‌മെന്റിലെ എട്ടാം നിലയില്‍ നിന്നും രക്ഷപ്പെട്ട ഇര അടുത്ത മുറിയിലെ താമസക്കാരുടെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

 

Read more topics: british man,jailed, raping, torture
English summary
british man is jailed for raping and torturing woman
topbanner

More News from this section

Subscribe by Email