Tuesday September 29th, 2020 - 7:49:pm

നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്

suji
നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന്റെ നിര്‍മാണ സാധനങ്ങള്‍ കയറ്റി അയക്കാന്‍ അനുമതി നല്‍കിയതിനാണ് ബ്രസീല്‍ പ്രസിഡന്റ മോദിക്ക് നന്ദി പറഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബുധനാഴ്ച്ച ബ്രസീല്‍ ജനതയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. കൊവിഡിനെതിരെ ഫലപ്രദമെന്ന് വിശ്വസിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ നല്‍കണമെന്ന് ബ്രസീല്‍ പ്രസിഡന്റ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ബ്രസിലിലേക്കുള്ള കയറ്റുമതി വിലക്ക് പിന്‍വലിച്ചത്. ബ്രസീലിന് വേണ്ട പൂര്‍ണ സഹായം ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊവിഡിന്റെ പ്രാധാന്യം കുറച്ച് പറഞ്ഞതിനും, ചെറിയ പനി എന്ന് വിശേഷിപ്പിച്ചതിനും ജെയര്‍ ബോള്‍സോനാരോക്കിന് എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.അമേരിക്ക ഉള്‍പ്പെടെ 30 രാജ്യങ്ങള്‍ ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ചു.ലോകത്തെ 70 ശതമാനം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകളുടെ ഉല്‍പാദനം ഇന്ത്യയിലാണ്. ഒരു മാസത്തില്‍ 40 ടണ്‍ മരുന്ന് ഉല്‍പാദിപ്പിക്കാനുളള ശേഷിയും ഇന്ത്യക്കുണ്ട്. അതേസമയം ബ്രസീലില്‍ 15000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 127 പേര്‍ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു.

 

English summary
brazil president thanks to modi and indian people
topbanner

More News from this section

Subscribe by Email