Saturday November 28th, 2020 - 4:16:am

ചോരക്കുഞ്ഞിനെ മോഷ്ടിച്ച് വളര്‍ത്തിയ സ്ത്രീയ്ക്ക് പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ

rajani
ചോരക്കുഞ്ഞിനെ മോഷ്ടിച്ച് വളര്‍ത്തിയ സ്ത്രീയ്ക്ക് പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ

ദക്ഷിണാഫ്രിക്കയില്‍ ചോരക്കുഞ്ഞിനെ മോഷ്ടിച്ച് വളര്‍ത്തിയ സ്ത്രീയ്ക്ക് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജയില്‍ ശിക്ഷ. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രതിയായ ഈ സ്ത്രീയെ തേടി എത്തിയിരിക്കുന്നത് പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ്. ദക്ഷിണാഫ്രിക്കയിലെ ഗ്രൂഷര്‍ ആശുപത്രിയില്‍ നിന്ന് മൂന്ന് ദിവസം മാത്രമായ ചോരക്കുഞ്ഞിനെയാണ് സ്ത്രീ മോഷ്ടിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സെഫാനി എന്ന ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി 19 വര്‍ഷമാണ് വളര്‍ത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ കുട്ടിയായി കളിച്ചു നടന്ന അവളോട് രൂപ സാദൃശ്യമുള്ള മറ്റൊരു കുട്ടിയും അതേ സ്‌കൂളില്‍ ഉണ്ടെന്ന് ചിലര്‍ തിരിച്ചറിഞ്ഞിടത്താണ് കഥയുടെ ട്വിസ്റ്റ്. പിന്നെ കഥയുടെ രണ്ടാം ഭാഗം. കുട്ടികളുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തിയ പോലീസ് അവര്‍ സഹോദരിമാരാണെന്ന് തിരിച്ചറിഞ്ഞു. മോഷണത്തിന്റെ കഥയും പുറത്തായി.

അങ്ങനെ 19 വര്‍ഷത്തിന് ശേഷം ഇരട്ടകളില്‍ ഒരാളെ കാണാതായ അച്ഛനും അമ്മയ്ക്കും അവരുടെ മകളെ തിരിച്ചു കിട്ടി. 2015ല്‍ ആയിരുന്നു ഡി.എന്‍.എ ടെസ്റ്റ് നടന്നത് കേസ് അവിടെ നിന്ന് കോടതിയിലെത്തി. എന്നാല്‍ വളര്‍ത്തമ്മയ്‌ക്കൊപ്പം ജീവിച്ചാല്‍ മതിയെന്നായിരുന്നു അപ്പോള്‍ സെഫാനിയുടെ നിലപാട്.

എന്നാല്‍ 19 വര്‍ഷം കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കാത്തിരിപ്പിന് വലിയ വിലയുണ്ടെന്നായിരുന്നു കോടതിയുടെ അഭിപ്രായം. മകളെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് സെഫാനിയുടെ മാതാപിതാക്കളായ സെലസ്റ്റിയും മോണ്‍ നഴ്‌സും. എന്നാല്‍ സ്വന്തം അച്ഛനും അമ്മയ്ക്കും ഒപ്പമല്ല, താന്‍ കാരണം തനിച്ചായ വളര്‍ത്തെച്ചനൊപ്പം ജീവിക്കാനാണ് സെഫാനി നഴ്‌സിന്റെ തീരുമാനം.

മോഹന്‍ലാലിനെ ആദരിക്കാന്‍ ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു; മരിച്ചത് രാവിലെ 11ന്?

പ്രമുഖ നടി സുകന്യയുടെ നഗ്നരംഗങ്ങള്‍ യൂ ടൂബില്‍

നടി ദിവ്യാ ഉണ്ണിയുടെ ദാമ്ബത്യജീവിതം തകര്‍ത്തതാര്?

 

Read more topics: birth baby, stolen, women prison
English summary
birth baby stolen women prison
topbanner

More News from this section

Subscribe by Email