Saturday November 28th, 2020 - 3:48:am

ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞു പിറന്നു

rajani v
ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞു പിറന്നു

25 വര്‍ഷം മുമ്പ് ശീതികരിച്ച ഭ്രൂണത്തില്‍ നിന്നും യുവതി കുഞ്ഞിനു ജന്മം നല്‍കി. മനുഷ്യ ചരിത്രത്തില്‍ ഇത്രയും കൂടുതല്‍ കാലം ശീതികരിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞിനു ജന്മം നല്‍കിയ സംഭവം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.അമേരിക്കയിലാണ് സംഭവം നടന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

1992 ഒക്ടോബര്‍ 14 നു ശീതികരിച്ച ഈ ഭ്രൂണം കുഞ്ഞായപ്പോള്‍ അതിനു ടിനാ ഗിബ്‌സണ്‍ എന്ന യുവതിയാണ് ജന്മം നല്‍കിയത്. എമ ററെന്‍ എന്ന ഈ കുഞ്ഞിനു 6 പൗണ്ട് 8 ഔണ്‍ തൂക്കവും 20 ഇഞ്ച് നീളവുമുണ്ട്. ശീതീകരിച്ച ഭ്രൂണം പ്രത്യേക സംവിധാനം ഉപയോഗിച്ചാണ് സൂക്ഷിച്ചിരുന്നത്.

ഗിബ്‌സണ് ഏഴു വര്‍ഷം മുമ്ബാണ് വിവാഹിതായി മാറിയത്.ഭര്‍ത്താവിനു സിസ്‌റിക് ഫൈബ്രോസിസ് ഉണ്ടായിരുന്നു. ഇതു കാരണം ഇവര്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നു വൈദ്യശാസ്ത്രം അറിയിച്ചു. ഇതോടെ ഒരു കുട്ടിയെ ദത്തെടുക്കാന്‍ ദമ്ബതികള്‍ തീരുമാനിച്ചു.

പക്ഷേ കഴിഞ്ഞ വര്‍ഷം ഗിബ്‌സണിന്റെ പിതാവ് ഗര്‍ഭസ്ഥ ശിശുവിനെ ശരീരത്തില്‍ ഇമ്‌ബോര്‍ട്ടുചെയ്യുന്ന സംവിധാനത്തെ പറ്റി പറഞ്ഞു. ഇതു വഴി ഗര്‍ഭം ധരിക്കാനും പ്രവസിക്കാനും സാധിക്കുമെന്ന കാര്യം മനസിലാക്കിയ ദമ്ബതികള്‍ ആ മാര്‍ഗം അവലംബിച്ചു.

 

Read more topics: birth baby, after, 25 year
English summary
birth baby after 25 year
topbanner

More News from this section

Subscribe by Email