Thursday August 13th, 2020 - 3:03:pm

ഞങ്ങളുടെ പൗരന്മാരെ തിരിച്ചെടുക്കാം ; പട്ടിക തയ്യാറാക്കൂവെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്

suji
ഞങ്ങളുടെ പൗരന്മാരെ തിരിച്ചെടുക്കാം ; പട്ടിക തയ്യാറാക്കൂവെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്

തങ്ങളുടെ പൗരന്മാര്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്നുവെങ്കില്‍ അവരെ തിരിച്ച് കൊണ്ടുവരാന്‍ തയാറാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമന്‍. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന തങ്ങളുടെ പൗരന്മാരുടെ ഒരു പട്ടിക തയാറാക്കാന്‍ തങ്ങള്‍ ഇന്ത്യയോട് ആവശ്യപെട്ടിട്ടുണ്ടെന്നും അതനുസരിച്ചുള്ള പൗരന്മാരെ തങ്ങള്‍ രാജ്യത്തേക്ക് തിരികെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അബ്ദുള്‍ മോമന്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് ബംഗ്ലാദേശിനെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ 'മധുരതരമായ'തും സാധാരണവുമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും ഇക്കാര്യങ്ങള്‍ ആ ബന്ധത്തെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്നും മോമന്‍ പറഞ്ഞു. സാമ്പത്തിക കാരണങ്ങളാല്‍ പൗരത്വമുള്ളവര്‍ അനധികൃതമായി ബംഗ്ലാദേശിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തയും മോമന്‍ നിഷേധിച്ചു.

എന്നാല്‍ തങ്ങളുടെ പൗരന്മാരല്ലാതെ ആരെങ്കിലും അതിര്‍ത്തി കടന്ന് ബംഗ്‌ളാദേശിലേക്ക് കടന്നാല്‍ അവരെ തിരിച്ചയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനായി ഇരുന്ന ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി തിരക്കാണെന്ന കാരണം പറഞ്ഞുകൊണ്ട് അവസാന നിമിഷം യാത്ര മാറ്റി വച്ചിരുന്നു.

Read more topics: bengledesh minister,cab
English summary
bengledesh minister react in cab
topbanner

More News from this section

Subscribe by Email