Saturday January 25th, 2020 - 7:50:am
topbanner

തിളയ്ക്കുന്ന വെള്ളത്തിൽ സ്നാനം....കുളിസീൻ സോഷ്യൽ മീഡിയ ഏറ്റെടുത്തു..

Binipremraj
തിളയ്ക്കുന്ന വെള്ളത്തിൽ സ്നാനം....കുളിസീൻ സോഷ്യൽ  മീഡിയ  ഏറ്റെടുത്തു..

ചൂട് വെള്ളത്തില്‍ കുളിക്കുന്നത് മലയാളികളുടെ ശീലം ആണ്.എന്നാൽ തിളയ്ക്കുന്ന വെള്ളത്തിലൊരു കുളി.. ഫിലിപ്പെന്‍സില്‍ ആണ് സംഭവം.. ഫിലിപ്പൈന്‍സില്‍ ഒരു യുവാവ് കുളിക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. നന്നായി തീയുള്ള അടുപ്പിന് മുകളില്‍ വലിയൊരു പാത്രത്തിലെ തിളക്കുന്ന വെള്ളത്തിലാണ് യുവാവിന്റെ കുളി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടിബിയാവോ എന്ന സ്ഥലത്താണ് ഈ തിളച്ച വെള്ളത്തിലെ കുളി ടൂറിസ്റ്റുകള്‍ക്കായി നടക്കുന്നത്. പണ്ട് പഞ്ചസാര മില്ലുകളില്‍ ഉപയോഗിച്ചിരുന്ന ‘കാവ’യിലാണ് ഈ തീക്കുളി. വലിയ പാത്രം എന്നാണ് കാവ എന്ന വാക്കിന്റെ അര്‍ത്ഥം. സമീപത്തുള്ള അരുവിയിലെ വെള്ളമാണ് കാവയില്‍ നിറയ്ക്കുന്നത്.

ഔഷധഗുണമുള്ള ചെടികളും ഇലകളും അരിഞ്ഞ ഇഞ്ചിയും പൂക്കളുമൊക്കെ വെള്ളത്തിലിടും. മരവും കരിയുമൊക്കെ ഉപയോഗിച്ചാണ് തീ പിടിപ്പിക്കുന്നത്. തീ നിയന്ത്രിക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി സഞ്ചാരികളാണ് ഈ സ്പെഷ്യല്‍ കുളി ആസ്വദിക്കാന്‍ എത്തുന്നത്.

തീയുടെ മുകളില്‍ തിളയ്ക്കുന്ന വെള്ളത്തിലെ കുളി വലിയ പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

Read more topics: national, phillipense, bathing,
English summary
bathing at hot water in phillipense
topbanner

More News from this section

Subscribe by Email