Sunday October 20th, 2019 - 6:01:pm
topbanner

വാഴപ്പഴം വച്ച് ബാങ്കില്‍ കൊള്ള നടത്തി ; കുറ്റബോധം തോന്നിയ കള്ളന്‍ പോലീസിലും കീഴടങ്ങി

suji
വാഴപ്പഴം വച്ച് ബാങ്കില്‍ കൊള്ള നടത്തി ; കുറ്റബോധം തോന്നിയ കള്ളന്‍ പോലീസിലും കീഴടങ്ങി

ബാങ്കില്‍ നിന്നും കൊള്ള നടത്താനായി കള്ളന്‍ ഉപയോഗിച്ചത് തോക്കല്ല, വെറും വാഴപ്പഴം, യു.കെയിലാണ് സംഭവം നടന്നത്. വെറും വാഴപ്പഴം വച്ച് കള്ളന്‍ തട്ടിയെടുത്തത് 1,000 പൗണ്ട് ആണ്. ഇന്ത്യന്‍ രൂപ 88,623.50 വരും.അമ്പതു വയസ്സുകാരനായ ലോറന്‍സ് ജെയിംസ് വോണ്ടെര്‍ഡെല്‍ ആണ് ബാങ്കിലെ കാഷ്യറെ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കിയ വാഴപ്പഴം കാണിച്ച് കാശ് തട്ടിയെടുത്തത്. ഇത് തോക്കാണെന്ന് തെറ്റിദ്ധരിച്ച് കാഷ്യര്‍ പണം എടുത്തു കൊടുക്കുകയായിരുന്നെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാശ് തട്ടിയെടുത്ത ഉടനെ ഇയാള്‍ ചെയ്തത് പോലീസ് സ്റ്റേഷനില്‍ പോയി തന്റെ കുറ്റം ഏറ്റു പറയുകയായിരുന്നു. തന്നെ അറസ്റ്റ് ചെയ്യണമെന്ന് ഇയാള്‍ പോലീസിനോട് ആവശ്യപ്പെട്ടു. ഇയാളെ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് പുറത്താക്കിയാതായും ഇയാള്‍ താമസ സ്ഥലം തേടിക്കൊണ്ടിരുന്നതായും പോലീസ് പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തി.

കുറ്റം ചെയ്തു കഴിഞ്ഞ ഉടനെ ഇയാള്‍ക്ക് കുറ്റബോധം ഉണ്ടായതിനാലായിരിക്കാം ഏറ്റു പറയാന്‍ വന്നതെന്ന് പോലീസ് വ്യക്തമാക്കി.

 

Read more topics: bank robbery , banana
English summary
bank robbery using banana
topbanner

More News from this section

Subscribe by Email