Wednesday September 23rd, 2020 - 7:19:pm

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളില്‍ ഏഴു മലയാളികള്‍ ; മോചന ശ്രമം തുടരുന്നു ; സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍  

suji
ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളില്‍ ഏഴു മലയാളികള്‍ ; മോചന ശ്രമം തുടരുന്നു ; സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളുടെ മോചനത്തിനായുള്ള ശ്രമം തുടരുന്നു. ഏഴ് മലയാളികളാണ് ഇരു കപ്പലുകളിലുമായി ഉള്ളത്. കപ്പലുകള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ ബ്രിട്ടന്‍ അന്താരാഷ്ട്ര സഹകരണം തേടി. അതേസമയം സംഘര്‍ഷമല്ല ആഗ്രഹിക്കുന്നതെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെനാ ഇംപാറോയില്‍ നാല് മലയാളികളും ബ്രിട്ടന്‍ പിടിച്ച ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണില്‍ മൂന്ന് മലയാളികളുമാണുള്ളത്. സ്റ്റെനാ ഇംപാറോയുടെ ക്യാപ്റ്റന്‍ പി ജി സുനില്‍കുമാര്‍ മലയാളിയാണെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ആലുവ സ്വദേശികളായ ഷിജു,ഡിജോ,കണ്ണൂര്‍ സ്വദേശി പ്രജിത്ത് എന്നിവരും കപ്പലിലുണ്ട്.

ബന്ദര്‍ അബ്ബാസ് തുറമുഖത്തെ കപ്പലിലെ ജീവനക്കാരുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടെങ്കിലും ഇവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ജീവനക്കാരുമായി സംസാരിക്കാന്‍ ശ്രമിക്കുകയാണെന്ന് കപ്പലുടമകളായ സ്വീഡിഷ് കമ്പനി അറിയിച്ചു. ബ്രിട്ടന്‍ പിടിച്ചെടുത്ത ഗ്രേസ് വണ്‍ കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. ബ്രിട്ടനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി ഇന്ത്യക്കാരെ കാണുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. കപ്പലിലുള്ളവര്‍ വിവരങ്ങളും ദൃശ്യങ്ങളും പുറത്തുവിടരുതെന്ന് കമ്പനി അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

അതിനിടെ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് സുരക്ഷ ഉറപ്പുവരുത്താന്‍ കൂടുതല്‍ നാവിക സേനയെ വിന്യസിക്കാന്‍ തീരുമാനിച്ചതായി വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അറിയിച്ചു. സ്റ്റെനാ ഇംപാറോ നിയമലംഘനം നടത്തി യാത്ര ചെയ്യുകയായിരുന്നെന്ന് ഇറാന്‍ ആവര്‍ത്തിച്ചു ഇറാന്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരീഫ് പറഞ്ഞു.

 

Read more topics: attempt,release , ship
English summary
attempt continue to release ship
topbanner

More News from this section

Subscribe by Email