Monday March 30th, 2020 - 6:57:am
topbanner

പൗരത്വ നിയമ ഭേദഗതി ; തടങ്കലിലേക്ക് ആദ്യം താന്‍ പോകുമെന്ന് അശോക് ഗെലോട്ട്

suji
പൗരത്വ നിയമ ഭേദഗതി ; തടങ്കലിലേക്ക് ആദ്യം താന്‍ പോകുമെന്ന് അശോക് ഗെലോട്ട്

രാജ്യത്തെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'പൗരത്വ നിയമ ഭേദഗതി എന്‍ഡിഎ സര്‍ക്കാര്‍ പുനഃപരിശോധിക്കണം. ഭരണഘടനയുടെ സത്തയ്ക്ക് എതിരാണിത്. ഇത് പിന്‍വലിച്ച് രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണം' ഗെലോട്ട് പറഞ്ഞു. ജയ്പുരിലെ എന്‍ആര്‍സിസി.എ.എ വിരുദ്ധ പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരും പ്രതിഷേധക്കാര്‍ക്ക് ഒപ്പമുണ്ട്. തടങ്കല്‍ പാളയത്തിലേക്ക് ആര്‍ക്കെങ്കിലും പോകേണ്ട ഒരു സാഹചര്യമുണ്ടായാല്‍ ആദ്യം പോകുന്ന ആള്‍ താനായിരിക്കും. മാതാപിതാക്കളുടെ ജനന വിവരങ്ങള്‍ എന്‍പിആറില്‍ തേടുന്നുണ്ട്. എന്റെ മാതാപിതാക്കളുടെ ജനന സ്ഥലമടക്കം എനിക്കറിയില്ല. അത്തരം വിവരം തനിക്ക് കൊടുക്കാനാവില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു. നിയമ നിര്‍മ്മാണത്തിന് സര്‍ക്കാരിന് സാധിക്കും. എന്നാല്‍ ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചു കൊണ്ടായിരിക്കണണതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Read more topics: asok gehlot, cab, jail,rajastan
English summary
asok gehlot criticize cab
topbanner

More News from this section

Subscribe by Email