Saturday September 19th, 2020 - 7:52:am

കൊവിഡ്19 കോശങ്ങളെ അക്രമിക്കുന്നത് തടയുന്ന ആന്റിബോഡി കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഫലപ്രദമായ ചികിത്സയിലേക്ക് ഒരുചുവടു കൂടി അടുത്തു

suji
കൊവിഡ്19 കോശങ്ങളെ അക്രമിക്കുന്നത് തടയുന്ന ആന്റിബോഡി കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഫലപ്രദമായ ചികിത്സയിലേക്ക് ഒരുചുവടു കൂടി അടുത്തു

ലോകത്തെ ആഗോള ആരോഗ്യ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കൊറോണാവൈറസിനെ തടയുന്ന ആന്റിബോഡി കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. മാരകമായ വൈറസിന്റെ കുപ്രശസ്തമായ 'സ്‌പൈക്ക് പ്രോട്ടീനെ' ലക്ഷ്യംവെയ്ക്കുന്ന 47ഡി11 എന്ന ആന്റിബോഡിയാണ് കണ്ടെത്തിയത്. കോശങ്ങളിലേക്ക് പറ്റിപ്പിടിച്ച് വൈറസിന്റെ ജനിതക മെറ്റീരിയല്‍ കടത്തുന്നത് ഈ പ്രോട്ടീനാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 47ഡി11 ഈ പ്രോട്ടീനുമായി ചേര്‍ന്ന് കോശങ്ങളില്‍ കൊളുത്തുന്നത് തടയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ 235,000 പേരുടെ ജീവനെടുത്ത ശ്വാസകോശ രോഗത്തിന് എതിരെ ഒരു ചികിത്സ തയ്യാറാക്കാമെന്ന പ്രതീക്ഷയിലേക്കാണ് നീങ്ങുന്നത്.

ഈ ആന്റിബോഡി മനുഷ്യരില്‍ കുത്തിവെച്ചാല്‍ ഇന്‍ഫെക്ഷന്‍ പിടിപെടുന്നതിന്റെ രീതി മാറ്റാമെന്ന് ഗവേഷകര്‍ പറയുന്നു. വൈറസ് ബാധിച്ച ഒരാളുമായി സമ്പര്‍ക്കത്തില്‍ വന്നാലും രോഗമില്ലാത്ത വ്യക്തിയ്ക്ക് സുരക്ഷ നല്‍കാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. എലികളില്‍ നിന്നുള്ള 51 സെല്‍ ലൈനുകളിലാണ് ആന്റിബോഡി സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവിലെ കൊറോണാവൈറസിന് പുറമെ ഭാവിയില്‍ കൊറോണയുടെ പല ഭേദങ്ങളെയും ഈ ആന്റിബോഡി ന്യൂട്രലൈസ് ചെയ്യുമെന്ന് യുട്രെഷ്ട് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ബെറെന്‍ഡ്ജാന്‍ ബോഷ് പറഞ്ഞു.

 

Read more topics: anti body, protect ,cell,covid, attack
English summary
anti body to protect cell from covid attack
topbanner

More News from this section

Subscribe by Email