Sunday March 29th, 2020 - 11:02:pm
topbanner

ജപ്പാനില്‍ നിന്നുള്ള ക്രൂയിസ് കപ്പലിലെ ഒരു ഇന്ത്യന്‍ ജീവനക്കാരന് കൂടെ കൊറോണ സ്ഥിരീകരിച്ചു

suji
 ജപ്പാനില്‍ നിന്നുള്ള ക്രൂയിസ് കപ്പലിലെ ഒരു ഇന്ത്യന്‍ ജീവനക്കാരന് കൂടെ കൊറോണ സ്ഥിരീകരിച്ചു

ജപ്പാനില്‍ നിന്നുള്ള ക്രൂയിസ് കപ്പലിലെ ഒരു ഇന്ത്യന്‍ ജീവനക്കാരന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി, കപ്പലില്‍ വൈറസ് ബാധിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം ഏഴായി. യാത്രക്കാരും കപ്പല്‍ ജീവനക്കാരും ഉള്‍പ്പെടെ 3,711 പേരില്‍ 621 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. ചൊവ്വാഴ്ച 88 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതിന് ഒരു ദിവസം മുമ്പ് 99 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ കൊറോണ വൈറസ് പുതുതായി സ്ഥിരീകരിച്ച 88 പേരില്‍ ഒരു ഇന്ത്യക്കാരനും ഉണ്ടെന്നും ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി എന്നും ട്വീറ്റില്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഈ മാസം ആദ്യം ജാപ്പനീസ് തീരത്ത് എത്തിയ കപ്പലിലെ 3,711 പേരില്‍ 132 ക്രൂവും 6 യാത്രക്കാരുമടക്കം 138 ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നു.

 

 

Read more topics: indian ,corona ,japan ship
English summary
another indian also in affect corona on japan ship
topbanner

More News from this section

Subscribe by Email