Monday January 27th, 2020 - 1:32:am
topbanner

ഹാഫിസ് സയ്യിദിന്റെ അറസ്റ്റ് വെറും പുകമറ ; പാകിസ്താന്റെ തനിനിറം മനസിലാക്കി അമേരിക്ക

suji
ഹാഫിസ് സയ്യിദിന്റെ അറസ്റ്റ് വെറും പുകമറ ; പാകിസ്താന്റെ തനിനിറം മനസിലാക്കി അമേരിക്ക

2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെയും 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരന്‍ ഹാഫിസ് സയ്യിന്റെ അറസ്റ്റില്‍ പാക് ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്ത് അമേരിക്ക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹാഫിസ് സയ്യിദിന്റെ മുമ്പുള്ള അറസ്റ്റുകള്‍ അയാളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളേയോ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയേയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അമേരിക്ക പറഞ്ഞു. ' പണ്ടും ഇങ്ങനെ പലതും സംഭവിച്ചത് നാം കണ്ടതാണ്. പക്ഷെ സുസ്ഥിരവും സുദൃഢവുമായ കാല്‍വെപ്പാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്., വെറും പുകമറയല്ല, പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി യുഎസ് വക്താക്കള്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഹാഫിസ് സയിദ് അറസ്റ്റിലാവുന്നത്. പാര്‍ലമെന്റ് ആക്രമണത്തിന് ശേഷമുള്ള ഏഴാമത്തെ അറസ്റ്റായിരുന്നു ഇത്. ' വിഷയത്തിലെ ഭൂതകാല ചരിത്രത്തെ കുറിഞ്ഞ് ഞങ്ങള്‍ക്കറിയാം. തെറ്റിദ്ധാരണയൊന്നുമില്ല. പാക് മിലിറ്ററി ഇന്റലിജന്‍സ് സര്‍വ്വീസ് ഇവര്‍ക്ക് നല്‍കുന്ന പിന്തുണയെ കുറിച്ച് ഞങ്ങള്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ ശക്തമായ നടപടിയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, യുഎസ് അധികൃതര്‍ പറഞ്ഞു.

നിരവധി തവണ സയ്യിദിനെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തതു കൊണ്ടു തന്നെ വിഷയത്തില്‍ ഗൗരവമായ സമീപനമാണ് പാകിസ്താനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് വ്യക്തമാക്കി.

Read more topics: america,pakistan, hafiz zaeed
English summary
america criticize pakistan
topbanner

More News from this section

Subscribe by Email