Monday September 16th, 2019 - 5:55:am
topbanner
Breaking News
jeevanam

പാകിസ്ഥാന് തിരിച്ചടി ; പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാന്‍

suji
പാകിസ്ഥാന് തിരിച്ചടി ; പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാന്‍

പാകിസ്ഥാന് വീണ്ടും തിരിച്ചടി.കാശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ബാധിക്കുന്നത് അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങളെയായിരിക്കുമെന്ന് അമേരിക്കയിലെ പാക് സ്ഥാനപതി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതിന് അതേ നാണയത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ അഫ്ഗാന്‍ സ്ഥാനപതിയായ റോയ റഹ്മാനി.

കാശ്മീരില്‍ സംഭവിക്കുന്നത് ഇന്ത്യയും പാകിസ്ഥാനുമായുള്ള ഉഭയകക്ഷി പ്രശ്‌നമാണ്. ഇതിനെ അന്താരാഷ്ട്ര വിഷയമാക്കാനായി അഫ്ഗാനിസ്ഥാനെ ഇതിലേക്ക് വലിച്ചിടാനുള്ള പാക് നീക്കം മനപൂര്‍വ്വമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള സംഘര്‍ഷം കനക്കുന്ന അവസരത്തില്‍ അഫ്ഗാനുമായുള്ള അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കേണ്ടി വരുമെന്നാണ് പാക് പ്രതിനിധി പ്രസ്താവിച്ചത്. ഈ സൈനിക നീക്കം അഫ്ഗാനിലെ സമാധാനനീക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു.അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാന് സുരക്ഷ ഭീഷണിയില്ലെന്നും എന്നാല്‍ പാകിസ്ഥാന്റെ പിന്തുണയോടെ അവിടെ നിന്നും എത്തുന്ന തീവ്രവാദി സംഘടനയാണ് തങ്ങള്‍ക്ക് ഭീഷണിയെന്നും അഫ്ഗാന്‍ പ്രതിനിധി തുറന്നടിച്ചു. വെറും പ്രസ്താവനയല്ല തീവ്രവാദികള്‍ക്കെതിരെ നടപടികളാണ് ആവശ്യമെന്നും റോയ റഹ്മാനി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Read more topics: afganistan, pakistan
English summary
afganistan against pakistan
topbanner

More News from this section

Subscribe by Email