Tuesday July 16th, 2019 - 2:03:pm
topbanner
topbanner

യു.എ.ഇയില്‍ ബസിനുള്ളില്‍ യുവതിയ്ക്ക് പീഡനം; പരാതിപ്പെട്ടാല്‍ ആത്മഹത്യചെയ്യുമെന്ന് പാകിസ്ഥാനി ബസ് ഡ്രൈവര്‍

Raji Mejo
 യു.എ.ഇയില്‍ ബസിനുള്ളില്‍ യുവതിയ്ക്ക് പീഡനം; പരാതിപ്പെട്ടാല്‍ ആത്മഹത്യചെയ്യുമെന്ന് പാകിസ്ഥാനി ബസ് ഡ്രൈവര്‍

ദുബായ്: ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട്. ദുബായ് കോടതിയിലാണ് വിചാരണ നടക്കുന്നത്.

ഏപ്രില്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സെയില്‍സ് ഗേളായ യുവതി ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് ബസില്‍ കയറിയത്. അല്‍പ്പദൂരം എത്തിയപ്പോള്‍ ബസിനുള്ളില്‍ യാത്രക്കാരിയായി യുവതി മാത്രമായി. ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ ബസ് റോഡിന്റെ വശത്ത് നിര്‍ത്തിയശേഷം പാകിസ്ഥാനിയായ ഡ്രൈവര്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. സുന്ദരിയാണെന്നും ലൈംഗികബന്ധത്തിന് താല്‍പര്യമുണ്ടെന്നും പറഞ്ഞു ഡ്രൈവര്‍ തന്നെ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.

അതിനുശേഷം വായ് പൊത്തിപ്പിടിച്ചശേഷം തന്നെ ലൈംഗികമായി പ്രതി ഉപദ്രവിച്ചെന്നും പറയുന്നു. ഇക്കാര്യം പൊലീസില്‍ പരാതിപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അയാള്‍ പറഞ്ഞതെന്നും യുവതി മൊഴി നല്‍കി. സംഭവത്തിനുശേഷം യുവതിയ മെയിന്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു. പിന്നീട് ബന്ധുവിനെയും കൂട്ടി അല്‍ മുറാഖബത്ത് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു.

വൈകാതെ പ്രതിയെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ബസിനുള്ളിലെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള തെളിവുകള്‍ പ്രതിക്ക് എതിരാണ്. വിചാരണ പൂര്‍ത്തിയാക്കി ഉടന്‍ ശിക്ഷ വിധിക്കുമെന്നാണ് കോടതി വൃത്തങ്ങള്‍ പറയുന്നത്.

 

English summary
Woman sexually abuses woman in UAE bus Pakistani bus driver threatens to commit suicide
topbanner

More News from this section

Subscribe by Email