Sunday April 5th, 2020 - 9:49:am
topbanner

മതവിവേചനത്തിനും അവഹേളനത്തിനും കനത്ത ശിക്ഷയുമായി യുഎഇ

Anusha unni
മതവിവേചനത്തിനും അവഹേളനത്തിനും കനത്ത ശിക്ഷയുമായി യുഎഇ

ദുബായ് : മതപരമായ വിവേചനത്തിനും അവഹേളനത്തിനും കനത്ത ശിക്ഷ നടപ്പിലാക്കാനൊരുങ്ങി യുഎഇ. സോഷ്യൽമീഡിയ വഴിയോ നേരിട്ടോ മതത്തെയോ ആരാധനാലയങ്ങളെയോ അവഹേളിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ദശലക്ഷം രൂപ വരെ പിഴയും ഈടാക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് വ്യക്തമാക്കിയതായാണ് വിവരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഏതെങ്കിലും മതത്തെയോ അതിന്റെ വിശ്വാസപ്രാമണങ്ങളെയോ കുറ്റപ്പെടുത്തുക, മതപരമായ ആചാരങ്ങളോ ചടങ്ങുകളോ അക്രമത്തിലൂടെ തടസപ്പെടുത്തുകയോ തടയുകയോ ചെയ്യുക, ഏതെങ്കിലും വിധത്തിൽ വളച്ചൊടിക്കുക, ഏതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവ നശിപ്പിക്കുകയോ ചെയ്യുന്ന കുറ്റങ്ങൾക്കാണ് ശിക്ഷ കർക്കശമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി അവഹേളിക്കുന്നതും ഇതേ ശിക്ഷ ലഭിക്കുന്നതിന് കാരണമാകും.

'എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും അവർക്ക് ന്യായമായ സേവനങ്ങളും നീതിയും ഉറപ്പാക്കുകയുമാണ് യുഎഇയുടെ ലക്ഷ്യം. മതം, ദേശീയത, സംസ്കാരം എന്നിവ പരിഗണിക്കാതെ തന്നെ യുഎഇയിൽ അവരെ തുല്യമായി കാണുന്നു. എല്ലാവർക്കും തുല്യ നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കും'- അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിന്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി സ്‌പെഷ്യലിസ്റ്റ് അമീന അൽ മസ്രൂയി പറഞ്ഞു.

Read more topics: uae,religious descrimination,
English summary
UAE giving punishment for eligious descrimination
topbanner

More News from this section

Subscribe by Email