Friday February 21st, 2020 - 9:43:pm
topbanner

അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാന്‍ റോബോട്ട്

Anusha unni
അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാന്‍ റോബോട്ട്

അമേരിക്ക : അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാന്‍ റോബോട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് അധികൃതര്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അനിയന്ത്രിതമായി പടരുന്ന പശ്ചാത്തലത്തിലാണ് റോബോട്ടുകളെ ചികിത്സയ്ക്കായി ഉപയോഗിച്ചുതുടങ്ങിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
മുപ്പതുകാരനായ രോഗി വാഷിങ്ടണ്ണിലെ എവറെറ്റിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഐസൊലേഷനില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതീവസുരക്ഷയ്ക്കായി ഐസോപ്പോഡ് സംവിധാനത്തിലാണ് ചികിത്സ നല്‍കുന്നത്,

കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈന സന്ദര്‍ശനത്തിനുശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു,

Read more topics: america, corona virus, robot
English summary
Robot to treat coronavirus patient
topbanner

More News from this section

Subscribe by Email