Sunday December 8th, 2019 - 2:39:am
topbanner

2500 പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിര താമസ അനുമതി

Anusha unnikrishnan
2500 പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിര താമസ അനുമതി

ദുബായ്: 2500 പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിര താമസ അനുമതി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം അറിയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2500 പേരില്‍ നിക്ഷേപകരും, ശാസ്ത്രജ്ഞന്‍മാരും ബുദ്ധിജീവികളുമൊക്കെ ഉള്‍പ്പെടുന്നുണ്ട്. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, നിക്ഷേപകര്‍ എന്നിവരടങ്ങിയ ആദ്യ സംഘത്തിന് രാജ്യത്ത് സ്ഥിരതാമസാനുമതി നല്‍കിയത് തങ്ങള്‍ ആഘോഷമാക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു.

2500 പേരെയും സ്വാഗതം ചെയ്യുന്നു. ശാസ്ത്രജ്ഞരുടെയും അറിവിന്റെയും കഴിവുള്ള ജനതയുടെയും മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിക്ഷേപകരുടെയും രാജ്യമാണ് യുഎഇ എന്നും അദ്ദേഹം വ്യക്തമാക്കി.

Read more topics: uae,
English summary
Permanent residence permit for 2500 expatriates in UAE
topbanner

More News from this section

Subscribe by Email