ബ്ലൂവെയില്‍ ചലഞ്ച് ആരും മറന്നു കാണില്ല.നിരവധി പേര് ആത്മഹത്യയിലേക്ക് നീങ്ങിയ ഈ ഗെയിമിന് ശേഷം പുതിയൊരു ആശങ്കയിലാണ് ലോകം.ഇപ്പോഴിതാ പുതിയ ഗെയിം വരുന്നു .മിസിങ് ചലഞ്ച്.
48 മണിക്കൂറോളം കാണാതാകുന്നതാണ് ഈ ചലഞ്ച്.ഈ രണ്ടു ദിവസം ആരോടും പറയാതെ മുങ്ങുമ്പോഴുണ്ടാകുന്ന പ്രതികരണങ്ങളാണ് ഈ ഗെയിം കളിക്കുന്നയാളുടെ സ്കോര്‍ തീരുമാനിക്കുന്നത്.ഒരാളെ കാണാതായാല്‍ കണ്ടെത്താന്‍ ഫേസ്ബുക്കും സോഷ്യല്‍മീഡിയ പോസ്റ്റുകളുമൊക്കെ അന്വേഷണത്തിനായി ഉപയോഗിക്കാറുണ്ട് .ചലഞ്ചിലുള്പ്പെടുന്നവര് മുങ്ങുമ്പോള്‍ ആശങ്കയിലാകുന്ന സുഹൃത്തുക്കളും ബന്ധുക്കളും പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ നോക്കിയാണ് ഇയാളുടെ സ്കോര്‍ തീരുമാനിക്കുക.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഫേസ്ബുക്ക് ഇതിനെ കുറിച്ച് അന്വേഷണം തുടങ്ങി.അയര്‍ലണ്ടില്‍ നിന്നുള്ള 12 കാരിയുടെ അമ്മയാണ് ഇതേകുറിച്ച് വിവരം പുറത്തുവിട്ടത്.
പലയിടത്തും കുട്ടികളെ കാണാതാകുന്നത് ഈ ചലഞ്ച് കളിച്ചതിന്റെ ഭാഗമായിട്ടാണോ എന്നും അന്വേഷിച്ചുവരികയാണ് .ഏതായാലും വലിയ ആശങ്കയുണ്ടാക്കുന്നതാണ് പുതിയ ചലഞ്ച്.കാണാതാകുന്ന മണിക്കൂറുകള്‍ കുടുംബവും ബന്ധുക്കളും അനുഭവിക്കുന്ന വേദന വളരെ വലുതായിരിക്കും.