Friday August 7th, 2020 - 1:35:am

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 9000 കോടിയായി കുറഞ്ഞു

NewsDesk
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 9000 കോടിയായി കുറഞ്ഞു

സൂറിച്ച്: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 9,000 കോടി രൂപയായി കുറഞ്ഞതായി റിപ്പോര്‍ട്ട്. നിക്ഷേപ തോത് ഏറ്റവും കുറഞ്ഞ അവസ്ഥയിലാണിപ്പോള്‍. സ്വിസ് ദേശീയ ബാങ്ക് പുറത്തുവിട്ട 2015ലെ കണക്ക് പ്രകാരമാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2006 അവസാനം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 23,000 കോടി രൂപയായിരുന്നു. പിന്നീട് 2011ലും 2013ലും ഒഴികെ നിക്ഷേപത്തില്‍ കുറവ് വരുകയാണ് ചെയ്തത്.

അതേസമയം ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല. കള്ളപ്പണനിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ക്കായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്വിറ്റ്‌സര്‍ലാന്റ് സന്ദര്‍ശിക്കും.

സ്റ്റൈല്‍ മന്നന്റെ പോസ്റ്ററുകളുമായി ആകാശയാത്രയൊരുക്കി എയര്‍ ഏഷ്യ

പത്തൊമ്പത് വയസ്സുള്ള കുട്ടികളെ ഒരുമിച്ച് കണ്ടാൽ 'കെട്ടിക്കണം‌'

സ്വന്തം മകളെ മുലയൂട്ടിയതിന് ടിവി അവതാരകയും ഭര്‍ത്താവും അറസ്റ്റില്‍

Read more topics: Money, Swiss banks, India
English summary
Money in Swiss banks, India slips to 70th position
topbanner

More News from this section

Subscribe by Email