Saturday January 23rd, 2021 - 6:25:am

കന്യകയായിരിക്കൂ സ്‌ക്കോളര്‍ഷിപ്പ് നേടൂ

NewsDesk
കന്യകയായിരിക്കൂ സ്‌ക്കോളര്‍ഷിപ്പ് നേടൂ

സ്‌ക്കോളര്‍ഷിപ്പ് ലഭിക്കണോ എങ്കില്‍ പഠനകാലത്ത് കന്യകയായിരുന്നാല്‍ മതി. എന്നാല്‍ ഈ നിയമം ഇവിടെയെങ്ങുമല്ല അങ്ങ് സൗത്ത് അഫ്രിക്കയിലാണ്. യുവതികളായ വിദ്യാര്‍ത്ഥികള്‍ക്കാണ് വിചിത്രമായ നിബന്ധനകളൊടെ സ്‌ക്കോളര്‍ഷിപ്പ് അനുവദിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പഠനം പൂര്‍ത്തിയാക്കിയ 16 കന്യകമാര്‍ക്ക് സൗത്ത് ആഫ്രിക്കയിലെ മേയര്‍ സ്‌കോളര്‍ഷിപ്പ് നല്‍കി കഴിഞ്ഞു. പഠനകാലയളവില്‍ കന്യകമാരായി തുടരുന്ന 16 വിദ്യാര്‍ത്ഥികള്‍ക്ക് സൗത്ത് ആഫ്രിക്കയിലെ മേയര്‍ സ്‌ക്കോളര്‍ഷിപ്പ് വിതരണം ചെയ്യുകയുമുണ്ടായി. ഈ വര്‍ഷം ആരംഭിച്ച പദ്ധതിയില്‍

പെണ്‍കുട്ടികള്‍ക്ക് പഠനത്തില്‍ പൂര്‍ണശ്രദ്ധ നേടുന്നതിനൊപ്പം പരിശുദ്ധരായിരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമാക്കുന്നതെന്ന ആഫ്രിക്കയിലെ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറയുന്നു.


ഉത്തുക്കേല ഡിസ്ട്രിക്ടിലുള്ള പെണ്‍കുട്ടിക്കാണ് ആദ്യത്തെ സ്‌ക്കോളര്‍ഷിപ്പ് ലഭിച്ചത്. ന്യൂസ്‌ഡോട്ടകോം എന്ന വെബ്‌സൈറ്റാണ് ഇക്കാര്യങ്ങള്‍ പുറത്തുവിടുന്നത്. സ്‌ക്കോളര്‍ഷിപ്പിനായി അപേക്ഷിച്ചാല്‍ പെണ്‍കുട്ടി നിത്യേനയുള്ള കന്യാകത്വ പരിശോധനകള്‍ക്ക് തയ്യാറാകാമെന്ന് നിബന്ധനയുണ്ട്. ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ട് അപേക്ഷ നല്‍കാന്‍ പെണ്‍കുട്ടികള്‍ തയ്യാറായിട്ടുണെന്ന് ഉത്തുക്കേല യിലെ മേയറായ ദുഡു മാസിബൂക്കോ ഒരു ഇന്റര്‍വ്യൂയില്‍ പറയുന്നുണ്ട്.

സൗത്ത് ആഫ്രിക്കയുടെ ബേസിക് ഏജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് പ്രകാരം 20000 ത്തോളം പെണ്‍കുട്ടികളാണ് 2014 വര്‍ഷത്തില്‍ ഗര്‍ഭിണികളായത്. ഇതില്‍ 223 ഓളം പെണ്‍കുട്ടികള്‍ പൈമറി ക്ലാസുകളില്‍ പഠിക്കുന്നവരാണ്. സൗത്ത് ആഫ്രിക്കന്‍ ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനാണ് ഈ വിവരം പുറത്തുവിട്ടത്.


ഇതോടൊപ്പം കന്യകാത്വ പരിശോധനക്കെതിരെ സൗത്ത് ആഫ്രിക്കയിലെ ചില ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സമ്മതത്തോടെയുള്ള പരിശോധന നിയമപരമാണെന്നാണ് മേയര്‍ പറയുന്നത്. തനത് സംസ്‌കാരം സംരക്ഷിച്ചുകൊണ്ട് വിദ്യാഭ്യാസത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും പ്രത്യുല്‍പാദനത്തെപ്പറ്റിയും എച്ച്. ഐ. വി. AIDS പോലുള്ള മാരകരോഗങ്ങളെപ്പറ്റി വിദ്യാഭ്യാസത്തിലുള്‍പ്പെടുത്തണമെന്നുമാണ് ഇവിടുത്തെ പുരോഗമനവാദികളുടെ അഭിപ്രായം.

കേരളത്തിലെ ഭൂരിപക്ഷം ആണുങ്ങളും എന്നെ വേശ്യയായി കാണുന്നെന്ന് അരുന്ധതി

ചാണ്ടി ഉമ്മന് ബന്ധമുണ്ടായിരുന്നെ ആരോപിക്കുന്നത് പ്രമുഖ സീരിയല്‍ നടിയുമായി?

Read more topics: Scholarships, virgins, South Africa,
English summary
Scholarships for virgins: Outrage over South Africa 'maiden's bursary, Mayor defends scholarships for virgins
topbanner

More News from this section

Subscribe by Email