Sunday March 29th, 2020 - 6:00:am
topbanner

യുവതിയെ കടന്നുപിടിച്ചു; ദുബായില്‍ ഇന്ത്യക്കാരനെതിരെ നടപടി

Aswani
യുവതിയെ കടന്നുപിടിച്ചു; ദുബായില്‍ ഇന്ത്യക്കാരനെതിരെ നടപടി

ദുബായ്: റോഡിലൂടെ അര്‍ദ്ധരാത്രി നടന്നുപോയ യുവതിയെ കടന്നുപിടിച്ചതില്‍ ഇന്ത്യന്‍ യുവാവിനെതിരെ ദുബായ് കോടതി നടപടി എത്തു. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്‌സ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെതിരെ ലൈംഗിക അതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ യാതൊരു പ്രകോപനവും ഇല്ലാതെ ഇയാള്‍ തന്നെ കടന്നുപിടിക്കുകയായിരുന്നു എന്നാണ് ഫിലിപ്പൈനി യുവതി പരാതി നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡ്രൈവറായി ജോലി ചെയ്യുന്ന 30 കാരനായ ഇന്ത്യക്കാരനെതിരെയാണ് കേസ്. തന്റെ ദേഹത്ത് അപമര്യാദയായി സ്പര്‍ശിച്ചു എന്ന് കാണിച്ചാണ് യുവതി ബര്‍ദുബായ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. റസ്‌റ്റോറന്റില്‍ നിന്ന് രാത്രി 1.20ന് ജോലി കഴിഞ്ഞ് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകവെയായിരുന്നു സംഭവം. യുവതിക്കൊപ്പം സുഹൃത്തായ മറ്റൊരു യുവതിയും ഉണ്ടായിരുന്നു.

ആറ് പേരടങ്ങിയ യുവാക്കളുടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഒരു പ്രകോപനവുമില്ലാതെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു. ഇവര്‍ അസഭ്യം പറയുകയും ചിരിക്കുകയും ചെയ്തു. പിന്നീട് സഹായത്തിനായി എത്തിയ ആഫ്രിക്കക്കാരന്‍ ആക്രമിച്ച യുവാവിനെ പിടിച്ചുവെയ്ക്കുകയുമായിരുന്നു. താന്‍ ഒരു തരത്തിലും പ്രതിയെ പ്രകോപിപ്പിച്ചില്ലെന്നുമാണ് യുവതി പോലീസിന് മൊഴി നല്‍കിയത്. യുവതിയുടെ സുഹൃത്തും സമാനമായ മൊഴിയാണ് പോലീസിന് നല്‍കിയത്.

എന്നാല്‍ താന്‍ അറിയാതെ ശരീരത്തില്‍ സ്പര്‍ശിച്ചുപോവുകയായിരുന്നു എന്ന് പറഞ്ഞ് കോടതിയില്‍ പ്രതി കുറ്റം നിഷേധിക്കുകയായിരുന്നു. ഒക്ടോബര്‍ 11ന് കേസില്‍ കോടതി വിധിപറയും.

Read more topics: Man arrested, Dubai, molesting, women
English summary
Man arrested in Dubai for molesting a women
topbanner

More News from this section

Subscribe by Email