Monday April 12th, 2021 - 9:33:am

ക്യാന്‍സര്‍ ബാധിച്ച് അറുപത്തിരണ്ടുകാരി മരിച്ചകേസില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് പിഴ

NewsDesk
ക്യാന്‍സര്‍ ബാധിച്ച് അറുപത്തിരണ്ടുകാരി മരിച്ചകേസില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് പിഴ

മിസൗറി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉല്‍പന്നം ഉപയോഗിച്ച യുവതി ക്യാന്‍സര്‍ ബാധിച്ച് മരിച്ചെന്ന കേസില്‍ കമ്പനിക്ക് 720 ലക്ഷം ഡോളര്‍ പിഴ കോടതി വിധിച്ചു. കഴിവര്‍ഷമാണ് 62കാരിയായ ജാക്കി ഫോക്ക്‌സ ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ പൗഡര്‍ ജാക്കി ഉപയോഗിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതാണ് ക്യാന്‍സറിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ബന്ധുക്കളുടെ ആരോപണത്തെ കമ്പനി എതിര്‍ത്തു. ക്യാന്‍സറിന് കാരണം തങ്ങളുടെ ഉല്‍പന്നങ്ങളാണെന്ന് തെളിയിച്ചിട്ടില്ലെന്നും കമ്പനി പറയുന്നു. എന്നാല്‍ ബന്ധുക്കള്‍ക്ക് അനുകൂലമായാണ് കോടതി വിധി വന്നിരിക്കുന്നത്. 720 ലക്ഷം ഡോളര്‍ കമ്പനി പിഴയായി അടയ്ക്കുന്നതിനോടൊപ്പം 10 മില്യണ്‍ ഡോളര്‍ ഫോക്‌സിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി അനുശാസിച്ചു.

സമാനമായ പരാതികള്‍ കമ്പനിക്കെതിരെ ഇതിനുമുമ്പും ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും പ്രതികൂലമായ ഒരു വിധി അവര്‍ നേരിടുന്നത്. 1200 കേസുകളാണ് നിലവില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നേരിടുന്നത്. കമ്പനി ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുമെന്ന വസ്തുത മറച്ചുവച്ചു എന്നതാണ് കോടതിയുടെ പ്രധാന നിരീക്ഷണം.

വനിതാ പ്രിന്‍സിപ്പല്‍ വാതിലടച്ചിട്ട് വേറെ ഇടപാടോ?' എംഎം മണിക്കെതിരെ കേസെടുത്തു [വീഡിയോ]

പട്ടാളത്തെ സ്‌നേഹിച്ചുള്ള രാജ്യസ്‌നേഹത്തില്‍ അപകടമുണ്ടെന്ന് ബെന്യാമിന്‍

പയ്യന്നൂർ: ഫേസ്ബുക്ക് കാമുകനെ തേടിയിറങ്ങിയ പെണ്‍കുട്ടി കസ്റ്റഡിയില്‍

 

 

English summary
Johnson & Johnson damages in talc cancer case
topbanner

More News from this section

Subscribe by Email