Friday July 10th, 2020 - 4:58:am

ചാന്ദ്രയാത്രയ്ക്ക് പെൺസുഹൃത്തിനെ തേടി ജപ്പാനിലെ പ്രമുഖ വ്യവസായി ; ഇരുപത് വയസിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം

Anusha unni
ചാന്ദ്രയാത്രയ്ക്ക് പെൺസുഹൃത്തിനെ തേടി ജപ്പാനിലെ പ്രമുഖ വ്യവസായി ; ഇരുപത് വയസിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം

ടോക്കിയോ: ചന്ദ്രനിലേക്കുള്ള യാത്രയില്‍ കൂട്ടിനായി പെണ്‍സുഹൃത്തിനെ തേടി ജപ്പാനിലെ കോടീശ്വരന്‍. വ്യവസായ പ്രമുഖനും ഫാഷന്‍ കമ്പനിയായ സോസോയുടെ മുന്‍ മേധാവിയുമായ യുസാക്കു മെസാവയാണ് ഓൺലൈനിൽ പരസ്യം നല്‍കിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അവിവാഹിതയും മറ്റു പ്രണയബന്ധങ്ങളുമില്ലാത്ത ഇരുപത് വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കാണ് അവസരം. ജനുവരി 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകരുമായി ഡേറ്റിങ് ഒക്കെ കഴിഞ്ഞതിന് ശേഷം മാത്രമേ പെണ്‍സുഹൃത്തിനെ അദ്ദേഹം തിരഞ്ഞെടുക്കുകയുള്ളൂ.

2023 ലോ അതിനുശേഷമോ ആയിരിക്കും സ്‌പേസ്‌എക്‌സിന്റെ ബഹിരാകാശ യാത്രയില്‍ യുസാക്കുവും പങ്കാളിയാവുക. തന്നോടൊപ്പം ഏതാനുംചില കലാകാരന്മാരെ യാത്രയ്‌ക്കൊപ്പം കൂട്ടാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്.

നിലവില്‍ രണ്ട് പങ്കാളികളിലായി മൂന്ന് കുട്ടികളുള്ള 44കാരനായ യുസാക്കു മെസാവ അടുത്തിടെയാണ് ഒരു ജപ്പാനീസ് നടിയുമായുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചത്. ഇതിനുശേഷം ഏകനായ മെസാവ പങ്കാളികളില്ലാത്ത ജീവിതം ഏറെ മടുപ്പിച്ചെന്നും അതിനാലാണ് ഈ പരസ്യം നല്‍കിയതെന്നും പരസ്യത്തില്‍ വിശദീകരിക്കുന്നു.

Read more topics: tokyo,
English summary
Japanese businessman searching girls for lunar journey
topbanner

More News from this section

Subscribe by Email