Friday September 20th, 2019 - 10:01:pm
topbanner
Breaking News
jeevanam

കാശ്മീരിൽ ഇന്ത്യ തീകൊണ്ടു കളിക്കുന്നു:പാക്കിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി

Raji Mejo
കാശ്മീരിൽ ഇന്ത്യ തീകൊണ്ടു കളിക്കുന്നു:പാക്കിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിൽ ഇന്ത്യ തീകൊണ്ടു കളിക്കുകയാണെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയോടു പ്രതികരിക്കവെയായിരുന്നു അല്‍വിയുടെ പരാമര്‍ശം. ഇന്ത്യയുടെ തീക്കളി രാജ്യത്തിന്റെ മതേതരത്വത്തിനു ഭീഷണിയാണെന്നും അല്‍വി പറഞ്ഞതായി വൈസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിലൂടെ കാഷ്മീരിലെ സാഹചര്യം മെച്ചപ്പെടുമെന്ന് ഇന്ത്യയിലെ സര്‍ക്കാര്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇപ്പോള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും ഭരണഘടന ഭേദഗതി ചെയ്തതിലൂടെ അവര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അല്‍വി പറഞ്ഞതായി പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെ സംഭവിച്ചാല്‍ അതില്‍ പാക്കിസ്ഥാന് യാതൊരു നിലയിലുള്ള ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനുശേഷം പ്രസ്താവനയൊന്നും ഇറക്കാത്തതില്‍ പാക്കിസ്ഥാന്‍ നിരാശരാണോ എന്ന ചോദ്യത്തിന്, നേരത്തെ തന്നെ അന്താരാഷ്ട്രീയവത്ക്കരിക്കപ്പെട്ട പ്രശ്‌നമാണ് ഇതെന്നായിരുന്നു ആല്‍വിയുടെ മറുപടി.

Viral News

English summary
India Kashmir Arif Alvi President of Pakistan
topbanner

More News from this section

Subscribe by Email