Friday February 21st, 2020 - 9:32:pm
topbanner

പാക്കിസ്ഥാനിൽ ഹിന്ദു യുവതിയെ കതിര്‍മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം നടത്തി

Anusha unni
പാക്കിസ്ഥാനിൽ ഹിന്ദു യുവതിയെ കതിര്‍മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം നടത്തി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഹിന്ദു യുവതിയെ വിവാഹ വേദിയില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയി. പിന്നീട് മതം മാറ്റി മുസ്ലിം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. സിന്ധ് പ്രവിശ്യയിലുള്ള മതിയാരി ജില്ലിയിലെ ഹാലയിലാണ് സംഭവം. ഭാരതി ഭായ് എന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭാരതി ഭായിയും മറ്റൊരു ഹിന്ദു യുവാവുമായുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. ഇത് നടക്കാനിരിക്കെ വിവാഹ പന്തലില്‍ നിന്ന് ഷാറുഖ് ഗുല്‍ എന്നയാളും സംഘവുമാണ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് കിശോര്‍ ദാസ് പറഞ്ഞു. പട്ടാപ്പകല്‍ എത്തിയ ഇവര്‍ക്ക് പൊലീസിന്റെ സഹായവും ഉണ്ടായിരുന്നു. ഷാറുഖ് ഖുല്‍ എല്ലാതെ മറ്റാരെയും തനിക്ക് അറിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം, ഭാരതിയുടെ വിവാഹം നടന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇസ്ലാം മതം സ്വീകരിച്ച രേഖകളും ഷാരൂഖ് ഗുല്ലുമായി വിവാഹം നടന്നുവെന്ന വിവരങ്ങളും ചിത്രങ്ങളുമാണ് പ്രചരിച്ചത്. രേഖകള്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഭാരതി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഭാരതി നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍.

കറാച്ചിയിലെ അല്ലാമാ മുഹമ്മദ് യൂസഫ് ബനുരി ടൗണിലുള്ള ജംഇയ്യത്തുല്‍ ഉലൂം ഇസ്ലാമിയ എന്ന സ്ഥാപനത്തില്‍വച്ചാണ് മതം മാറിയത്. ബുഷറ എന്ന പേര് അവര്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവെന്ന് രേഖകളില്‍ പറയുന്നു.

Read more topics: pakistan, Conversion
English summary
Hindu woman was abducted and converted to muslim
topbanner

More News from this section

Subscribe by Email