Tuesday March 31st, 2020 - 9:01:pm
topbanner

ഗോ എയര്‍ കണ്ണൂര്‍ - കുവൈത്ത് വിമാന സര്‍വീസ്​ രണ്ടുമാസത്തേക്ക്​ നിര്‍ത്തുന്നു

princy
ഗോ എയര്‍ കണ്ണൂര്‍ - കുവൈത്ത് വിമാന സര്‍വീസ്​ രണ്ടുമാസത്തേക്ക്​ നിര്‍ത്തുന്നു

കണ്ണൂർ : ഗോ എയര്‍ കണ്ണൂർ വിമാന താവളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന സര്‍വീസ്​ രണ്ടുമാസത്തേക്ക്​ നിര്‍ത്തുന്നു. ജനുവരി 24 മുതല്‍ മാര്‍ച്ച്‌​ 28വരെയാണ് സര്‍വീസ് ​നിര്‍ത്തുന്നത്​. എയര്‍ ക്രാഫ്​റ്റിന്റെ ക്ഷാമാണ് ​കണ്ണൂര്‍ സര്‍വീസ്​ താല്‍ക്കാലികമായി നിര്‍ത്താനുള്ള കാരണമെന്നാണ് ​ ​ അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ട്രാവല്‍സുകള്‍ക്ക്​ ഇതുസംബന്ധിച്ച്‌​ നിര്‍ദേശം നല്‍കുകയും വെബ്​സൈറ്റില്‍ ഈ തീയതി​കളിലേക്കുള്ള ബുക്കിങ്​ നിര്‍ത്തിവെക്കുകയുംചെയ്​തിട്ടുണ്ട്​. കുവൈത്തില്‍നിന്ന്​ ദിവസും രാത്രി 11.55ന് ​ പുറപ്പെട്ട് രാവിലെ 7.30ന് കണ്ണൂരില്‍ എത്തുകയും തിരിച്ച്‌​​ രാത്രി 8:30ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കുവൈത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നതായിരുന്നു ഗോ എയറിന്റെ കണ്ണൂർ വിമാനത്താവളത്തിലെ സമയക്രമം. ഗോ എയർ സർവീസ് താൽകാലികമായി സർവീസ് നിർത്തിവയ്ക്കുന്നതോടെ കണ്ണൂര്‍, കാസര്‍കോട്​, കോഴിക്കോട്​, വയനാട്​ ജില്ലകളിൽ നിന്നുമുള്ള യാത്രക്കാരെ ഇത് സാരമായി ബാധിക്കും.

English summary
Go Air Kannur - Kuwait flight stops for two months
topbanner

More News from this section

Subscribe by Email