മെക്സിക്കോസിറ്റി: മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്നു മാഫിയാ തലവന്‍ ജൊവാക്കിം എല്‍ ചാപോ ഗുസ്മാന് വീണ്ടും സൈന്യത്തിന്റെ പിടിയിലായി. തീരനഗരമായ ലോസ് മോച്ചിസിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം കീഴടക്കുകയായിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കര, വ്യോമ സേനകളുടെ സംയുക്ത സൈനിക നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഗുസ്മാന്റെ അഞ്ച് കുട്ടാളികളെ വധിച്ചു. ആറു പേരെ ജീവനോടെ പിടികൂടി. മെക്സിക്കന്‍ പ്രസിഡന്റ് എന്ററിക് പെന നീറ്റോയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
കഴിഞ്ഞ ജൂലൈയിലാണ് ഗുസ്മാന് ജയില്‍ ചാടുന്നത്. ഇയാളെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍നിന്നു പുറത്തേക്ക് ഒന്നര കിലോമീറ്റര്‍ ദൂരമുള്ള തുരങ്കം തുരന്നാണ് രക്ഷപ്പെട്ടത്.
ഗുസ്മാന് രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സര്‍ക്കാരിനെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരാക്കി. തുടര്‍ന്ന് ആറു മാസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ വീണ്ടും പിടിയിലായത്.
ഇതിനുമുമ്പ് 2001ലും ജയില്‍ ഗാര്‍ഡുകളുടെ സഹായത്തോടെ ഗുസ്മാന് ജയിലില്‍നിന്നു രക്ഷപ്പെട്ടിരുന്നു. മെക്സിക്കോയില്‍നിന്നു വന്‍തോതില്‍ അമേരിക്കയിലേക്ക് മയക്കുമരുന്നു കടത്തിയ കേസിലെ പ്രതിയാണു ഗുസ്മാന്.