Saturday January 23rd, 2021 - 7:25:am

അമിതഭാരമുണ്ടെന്ന് മനസ്സിലാവാന്‍ വിവാഹഫോട്ടോ കാണേണ്ടിവന്ന ദമ്പതികള്‍

NewsDesk
അമിതഭാരമുണ്ടെന്ന് മനസ്സിലാവാന്‍ വിവാഹഫോട്ടോ കാണേണ്ടിവന്ന ദമ്പതികള്‍

സാധാരണ എല്ലാ ദമ്പതികളും തങ്ങളുടെ വിവാഹഫോട്ടോയെ വളരെ സ്‌നേഹത്തോടെയാണ് നോക്കാറുള്ളത്. എന്നാല്‍ നോയലും ഭാര്യ ലെയ്‌സ ഹോയ്യും വെറുപ്പോടെ മാത്രമാണ് തങ്ങളുടെ വിവാഹഫോട്ടോകള്‍ നോക്കാറുള്ളത്. കാരണം മറ്റൊന്നുമല്ല. അമിതഭാരത്താല്‍ വികൃതമായ അവരുടെ രൂപങ്ങള്‍ തന്നെ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതുവരെ ആ വലിയ ശരീരങ്ങള്‍ അവരെ ബുദ്ധിമുട്ടിച്ചിരുന്നില്ല.എന്നാല്‍ ആദ്യമായി വിവാഹഫോട്ടോ കാണുന്നതോടെ ഏറ്റവും ദു:ഖിതരായ നവദമ്പതികളായി അവര്‍ മാറുകയായിരുന്നു. പിന്നീട് ഇതേ ഫോട്ടോകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കഠിനാധ്വാനത്തിലൂടെ തിരിച്ചറിയാനാവാത്ത് വിധം ആകര്‍ഷകമായ ശരീരത്തിനുടമകളാവുകയായിരുന്നു.

2003 ലാണ് നോയലും ലെയ്‌സയും എന്ന ഫാസ്റ്റ്ഫുഡ് പ്രേമികള്‍ പ്രണയത്തിലാകുന്നത്. ഭക്ഷണപ്രിയവും വണ്ണമുള്ള ശരീരവുമായിരുന്നു ഇവരെ പരസ്പരം ആകര്‍ഷിച്ചത്. എന്നാല്‍ തടിച്ച ശരീരങ്ങള്‍ കാരണം പലപ്പോഴും ഒരുമിച്ച് സിനിമകാണാനോ യാത്രചെയ്യാനോ ഇവര്‍ക്ക് പറ്റാറില്ലാരുന്നു. നവദമ്പതികളായിരുന്നപ്പോള്‍ ഇവരെ എറ്റവും വിഷമിപ്പിച്ചിരുന്ന മറ്റൊരു കാര്യം കിടക്കുമ്പോള്‍ കട്ടിലിന്റെ കാലൊടിഞ്ഞ് പോകുന്നതായിരുന്നു പോലും .ഒന്നും രണ്ടും തവണയൊന്നുല്ല ഇങ്ങനെയുണ്ടായത് , നാല് തവണയാണു ഇരുവരും കട്ടിലൊടിഞ്ഞ് താഴെ വീണത്.

ഞാന്‍ ആദ്യമായി ഞങ്ങളുടെ വിവാഹഫോട്ടോകള്‍ കണ്ടപ്പോള്‍ സത്യത്തില്‍ തകര്‍ന്നു പോയിരുന്നു. ഞങ്ങളുടെ രൂപം എത്രത്തോളം അരോചകമാണെന്ന് അന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അത് ഞങ്ങളെ വലിയ നിരാശയിലാഴ്ത്തിയിരുന്നു. മുപ്പത്തിമൂന്നുകാരിയായ ലെയ്‌സ പറയുന്നു.

അമിതവണ്ണത്തില്‍ നിന്ന് രക്ഷനേടാന്‍ സ്ലിമ്മിങ്ങ് വേള്‍ഡില്‍ ചേരുന്നതാണ് ഞങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവ്. ശരീരഭാരം കുറഞ്ഞതോടെ മറ്റ് ദമ്പതികളെപ്പോലെ ഞങ്ങള്‍ക്കും അടുത്തടുത്തിരുന്ന് സിനിമ കാണാനും പൊതുവാഹനങ്ങളില്‍ യാത്രചെയ്യാനും സാധിക്കുന്നു. അതിനെല്ലാം പുറമെ രാത്രിയില്‍ കട്ടിലൊടിയില്ല എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ സമാധാനം. ലെയ്‌സ പറയുന്നു.

'ആ ദിവസങ്ങള്‍ വളരെ ദുഷ്‌കരമായിരുന്നു. പല രാത്രികളിലും ഞങ്ങള്‍ ഉറങ്ങാറില്ലായിരുന്നു. അതുപക്ഷേ കുഞ്ഞുങ്ങളുടെ കാരണമായിരുന്നില്ല. രാത്രിയില്‍ കിടക്കുമ്പോള്‍ കട്ടില്‍ ഒടിഞ്ഞ് വീഴുമോയെന്ന് എന്ന് ഞങ്ങള്‍ ശരിക്കും ഭയപ്പെട്ടിരുന്നു. ഒരു ദിവസം നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ഞാന്‍ ക്ഷീണിച്ച് ബെഡിലേക്ക് വീണതും അതുപൊട്ടി താഴെ വീണു. ആ സംഭവം എന്നെ മാനസികമായി തകര്‍ത്തിരുന്നു. അതിനുശേഷം പിന്നേയും മൂന്ന് തവണ ഞങ്ങള്‍ ബെഡ്ഡ് മാറ്റിയിരുന്നു'. നോയല്‍ പറയുന്നു. ലെയ്‌സക്ക് വിവാഹവസ്ത്രം വാങ്ങാന്‍ ഞങ്ങള്‍ ഒരുപാട് കടകളില്‍ കയറിയിറങ്ങിയിരുന്നു. എന്നിട്ടും പ്ലസ് സൈസിലുള്ള ഗൗണ്‍ കിട്ടാന്‍ ബുദ്ധിമുട്ടി. വിവാഹവസ്ത്രം വാങ്ങുകയെന്നതെല്ലാം വളരെ രസകരമായ കാര്യമാണെന്നെല്ലാം മറ്റുള്ളവര്‍ പറയുന്നതുകേള്‍ക്കാറുണ്ട്, പക്ഷേ ഞങ്ങള്‍ക്കതെല്ലാം മറ്റുള്ളവരുടെ പരിഹാസമേല്‍ക്കേണ്ടിവന്ന സാഹചര്യങ്ങളാണ്. കാരണം വിമാനത്തില്‍ ഇരുവര്‍ക്കുമായി നാല് സീറ്റ് വേണ്ടിയിരിക്കുമെന്ന ഭയം കാരണം ഒരു ഹണിമൂണ്‍ ട്രിപ്പ്‌പോലും ഉണ്ടായില്ല.
അതിനെക്കാളെല്ലാം ഏറ്റവും നിരാശയുണ്ടാക്കിയത് ഞങ്ങളുടെ വിവാഹ ആല്‍ബം കണ്ടപ്പോഴാണ്. ഞങ്ങളുടെ ഭീമാകാരമായ രൂപം കണ്ടപ്പോള്‍ മനസ്സ് തകരന്ന ഞാന്‍ ആ ആല്‍ബം ചവറ്റുകുട്ടയിലേക്കെറിഞ്ഞു. ലെയ്‌സ വിവാഹ ആല്‍ബത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഞാന്‍ ഓരോ ഒഴിവുകഴിവുകള്‍ പറയുമായിരുന്നു. ആ ആല്‍ബം കാണുമ്പോള്‍ അവളും ദു:ഖിക്കും എന്ന് എനിക്കറിയൈമായിരുന്നു. പീന്നീട് എനിക്കളൊട് സത്യം പറയേണ്ടിവന്നു. എന്തൊക്കെ ആയാലും ആ വിവാഹ ആല്‍ബമാണ് ഞങ്ങളുടെ ഈ മാറ്റത്തിന് കാരണം.

അമിതഭാരം കുറക്കാന്‍ തീരുമാനിച്ചുറപ്പിച്ച ് ഞങ്ങള്‍ ഒരു ലോക്കല്‍ സ്ലിമ്മിംഗ് സെന്ററില്‍ ചേര്‍ന്നു. രണ്ടാഴ്ചക്കുള്ളില്‍ തന്നെ ഇടുപ്പുകളിലൊക്കെ മാറ്റം വന്നതും ഭാരം കുറയുന്നതും ഞങ്ങള്‍ക്ക് കൂടുതല്‍ ഉത്സാഹം നല്‍കിയിരുന്നു. കൃത്യമായ വ്യായാമവും ചിട്ടയായ ഭക്ഷണരീതിയും തൂക്കം കുറക്കാന്‍ സഹായിച്ചു. പിന്നീടുള്ള രസകരമായ കാര്യം പുതിയ സൈസിലുള്ള വസ്ത്രങ്ങള്‍ വാങ്ങുന്നതിലായിരുന്നു. അതുപോലെ വിവാഹമോതിരവും വല്ലാതെ അയഞ്ഞുപോയിരുന്നു.

ലെയ്‌സ ഇപ്പോള്‍ അവള്‍ ആഗ്രഹിച്ചതപോലുള്ള വസ്ത്രങ്ങള്‍ വാങ്ങുന്നു, അണിയുന്നു. അതിലെറെ സന്തോഷിപ്പിച്ചത് ഭാരം കുറഞ്ഞശേഷം എടുത്ത ഫോട്ടോസാണ്. ഞങ്ങളെ പരിഹസിച്ചവരോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു അത്. ഇനിടൊരിക്കലും പഴയ അവസ്ഥയിലേക്ക് തിരിച്ച് പോകില്ലെന്ന് ഞങ്ങള്‍ ശപഥം ചെയ്തിട്ടുണ്ട്. ആത്മവിശ്വാസത്തോടെ നോയലും ലെയ്‌സയും പറയുന്നു.

അനുപമയെ മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടായി; കരഞ്ഞുകൊണ്ട് കാബിനില്‍ വന്നെന്ന് ജിജി തോംസണ്‍

Read more topics: Couple, fast food,
English summary
Couple who gorged on fast food shed 24 stone after being 'shamed' by wedding photos
topbanner

More News from this section

Subscribe by Email