Sunday October 20th, 2019 - 5:03:pm
topbanner

ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയെ ''സ്ത്രീയെന്ന് ''എന്നു വിളിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ ഡോക്ടറെ പുറത്താക്കി

suji
 ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയെ ''സ്ത്രീയെന്ന് ''എന്നു വിളിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ ഡോക്ടറെ പുറത്താക്കി

മുഖത്ത് താടിയുള്ള ഒരു പുരുഷനെ 'മാഡം' എന്ന് അഭിസംബോധന ചെയ്യുമോയെന്ന റിക്രൂട്ട്‌മെന്റ് ഏജന്റിന്റെ ചോദ്യത്തിന് ഇല്ലെന്ന് പറഞ്ഞതിന് ജോലി നഷ്ടമായ ക്രിസ്ത്യന്‍ ഡോക്ടര്‍ നഷ്ടപരിഹാരം തേടി വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനെ കോടതി കയറ്റുന്നു. ആണായി ജനിച്ചവരെ 'ഷീ' എന്നു വിളിക്കാന്‍ വിസമ്മതിച്ചതിനാണ് തന്നെ തെറ്റായ രീതിയില്‍ പുറത്താക്കിയതെന്നാണ് ഡോ. ഡേവിഡ് മാക്കെറെത്ത് വാദിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിന്റെ പേരില് ഡിഡബ്യുപിയെ 56കാരനായ ഡോക്ടര്‍ ട്രിബ്യൂണലില്‍ എത്തിച്ചിരിക്കുകയാണ്. ആളുകള്‍ക്ക് താല്‍പര്യമുള്ള പ്രോനൗണ്‍ ഉപയോഗിച്ച് വിളിക്കുന്നത് ഉത്തരവാദിത്വം ഇല്ലായ്മയാണെന്ന് ഡോക്ടര്‍ പറഞ്ഞതിനാണ് സസ്‌പെന്‍ഡ് ചെയ്തു കളഞ്ഞത്. 2018 ജൂണില്‍ ഫൈവ്‌വേയ്‌സ് സെന്ററില്‍ നിന്നും തന്നെ പുറത്താക്കിയത് തന്റെ മതവിശ്വാസത്തിന്റെ പേരിലാണെന്നും ട്രിബ്യൂണലില്‍ നല്‍കിയ മൊഴിയില്‍ ഡോക്ടര്‍ വ്യക്തമാക്കി.

'യഥാര്‍ത്ഥത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള ആശങ്കകളല്ല നടപടികളില്‍ കലാശിച്ചത്. ആറടി ഉയരമുള്ള താടിവെച്ച പുരുഷനെ മാഡം എന്നുവിളിക്കില്ലെന്ന് പറഞ്ഞതാണ് പ്രശ്‌നമായത്. ക്രിസ്ത്യന്‍ വിശ്വാസങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നതിനാല്‍ ഈ രീതിയെ ഞാന്‍ പ്രതിരോധിച്ചു', ബര്‍മിംഗ്ഹാം ട്രിബ്യൂണലില്‍ ബൈബിള്‍ വാക്യങ്ങള്‍ കൂടി ഉദ്ധരിച്ചാണ് ഡോ. മാക്കെറെത്ത് തന്റെ വാദങ്ങള്‍ തുറന്നത്.

ആണും, പെണ്ണും എന്നത് ദൈവം സൃഷ്ടിച്ചതാണെന്നും ഇത് മാറ്റാന്‍ കളിയില്ലെന്നും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഡഡ്‌ലിയില്‍ നിന്നുമുള്ള വാദി പറയുന്നു. 26 വര്‍ഷം എന്‍എച്ച്എസ് സേവനത്തില്‍ ഏര്‍പ്പെട്ട സമയത്താണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ടെല്‍ഫോര്‍ഡ് പ്രിന്‍സസ് റോയല്‍ ഹോസ്പിറ്റലില്‍ ഏഴ് വര്‍ഷത്തെ സേവനവും ഇതില്‍ ഉള്‍പ്പെടും.

 

Read more topics: Christian doctor, JOB,trans genter
English summary
Christian doctor lost his job after refusing to identify a six foot-tall bearded man as madam
topbanner

More News from this section

Subscribe by Email