Tuesday October 15th, 2019 - 7:15:am
topbanner

ക്രൈസ്തവ സഭയില്‍ വൈദികര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കണമെന്ന് കന്യാസ്ത്രീ

Raji Mejo
ക്രൈസ്തവ സഭയില്‍ വൈദികര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കണമെന്ന് കന്യാസ്ത്രീ


ലണ്ടന്‍: ക്രൈസ്തവ സഭയില്‍ വൈദികര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാമെന്ന് കന്യാസ്ത്രീ. വില്ലനോവ സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ഫ്രാന്‍സിസ്‌കന്‍ സഭാംഗം ഡോ ഇലിയ ദെലിയോ ആണ് ഈ അഭിപ്രായം മുന്നോട്ട് വച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റോബോട്ട് വൈദികര്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്നും ഇവര്‍ ലിംഗ സമത്വം പാലിക്കുമെന്നും കന്യാസ്ത്രീ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സഭയെ പുരുഷാധിപത്യ സമൂഹമാക്കി വൈദികര്‍ മാറ്റിയെന്ന് ഇവര്‍ കുറ്റപ്പെടുത്തി. കൃത്രിമ ബുദ്ധിയിലൂടെ ഇതിന് പരിഹാരം കണ്ടെത്താമെന്നും അവര്‍ പറഞ്ഞു.

'കത്തോലിക്കാ സഭയുടെ കാര്യമെടുക്കൂ. അതില്‍ പുരുഷനാണ് മേല്‍ക്കോയ്മ. പുരുഷാധിപത്യം ശക്തമാണ്, അതോടൊപ്പം ലൈംഗികാതിക്രമങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങളും ഉണ്ട്. അതുകൊണ്ട് എനിക്കൊരു ഒരു റോബോട്ട് വൈദികന്‍ വേണോ? ആകാം,' ഇലിയ ദെലിയോ പറഞ്ഞു. റോബോട്ടുകളെ ഉപയോഗിക്കുന്നത് കൊണ്ട് മനുഷ്യര്‍ ഭയക്കേണ്ടതില്ലെന്നും അവരെ പങ്കാളികളായി കണ്ടാല്‍ മതിയെന്നും ദെലിയോ കൂട്ടിച്ചേര്‍ത്തു. ജപ്പാനില്‍ ബുദ്ധ വിഭാഗത്തിന്റെ ചടങ്ങുകളില്‍ റോബോട്ടുകള്‍ സംസ്‌കാര കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത് വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് ഈ ആവശ്യവും ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ ഇതിനെതിരെയും വാദഗതികള്‍ ഉയര്‍ന്നിട്ടുണ്ട്. റോബോട്ടുകള്‍ക്ക് ധാരണാശക്തിയും മനശ്ശക്തിയും ഇല്ലാത്തതിനാല്‍ ദൈവകൃപ ലഭിക്കില്ലെന്ന് സിസ്റ്റര്‍ മേരി ക്രിസ്റ്റ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ആത്മീയതയും പരസ്പര സഹവര്‍ത്തിത്ത്വവും അനുഗ്രഹീതമായ മനസില്‍ നിന്നുണ്ടാവുന്നതാണെന്നാണ് കത്തോലിക്കാ വിശ്വാസമെന്നും അവര്‍ പറഞ്ഞു.

 

 

Read more topics: Christian church, a nun , robots
English summary
In the Christian church, a nun wants robots to be used instead of clergy
topbanner

More News from this section

Subscribe by Email