Friday April 3rd, 2020 - 9:20:am
topbanner

കൊറോണ വൈറസ്; ദക്ഷിണ കൊറിയയില്‍ രോഗികളുടെ എണ്ണം 893 ആയി

JB
കൊറോണ വൈറസ്; ദക്ഷിണ കൊറിയയില്‍ രോഗികളുടെ എണ്ണം 893 ആയി

ദക്ഷിണ കൊറിയയില്‍ ഭീതിവിതച്ച് കൊറോണ വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരുന്നു. പുതുതായി 60 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 893 ആയി. രാജ്യത്ത് രോഗം ബാധിച്ച് ഇതുവരെ എട്ടു പേരാണ് മരിച്ചത്.കിഴക്കന്‍ കൊറിയയിലെ ഡെയിഗു, ചെങ്ഡോ നഗരങ്ങളിലാണ് രോഗബാധ പടരുന്നത്. ഭൂരിഭാഗം രോഗികളും ഡെയിഗുവിലെ ഒരു മതസംഘടനയുമായും ചെങ്ഡോയിലെ ഒരു ആശുപത്രിയുമായും ബന്ധമുള്ളവരാണ്. ഇരു നഗരങ്ങളെയും പ്രത്യേക പരിരക്ഷാ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് സര്‍ക്കാര്‍ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, ഇറ്റലിയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നു ഉത്തര ഇറ്റലിയില്‍ കനത്ത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, കുവൈറ്റ്, ബഹറിന്‍ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു. ചൈനയില്‍ പുതിയ 508 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു.തുര്‍ക്കി, പാകിസ്ഥാന്‍, അര്‍മേനിയ എന്നീ രാജ്യങ്ങള്‍ ഞായറാഴ്ച ഇറാനുമായുള്ള അതിര്‍ത്തി അടച്ചിട്ടു. കൊറോണ വൈറസ് അണുബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തതിനാല്‍ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിനുശേഷം ഉണ്ടായ ഏറ്റവും വലിയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ് നിലവിലേതെന്ന് ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗ് ഞായറാഴ്ച പറഞ്ഞു.

ചൈനയുമായി ബന്ധമില്ലാത്ത മറ്റിടങ്ങളില്‍ കൂടി വൈറസ് പടരുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു. കോവിഡ് -19 എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന വൈറസ് ഡിസംബര്‍ അവസാനത്തോടെയാണ് ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ ഉത്ഭവിച്ചത്. ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളെ പിന്തുണയ്ക്കാനും അടിയന്തിര ധനസഹായം നല്‍കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.

Read more topics: 893 corona virus, south koria,
English summary
893 corona virus patients in south koria
topbanner

More News from this section

Subscribe by Email