Tuesday February 25th, 2020 - 4:28:am
topbanner

ഓസ്‌ട്രേലിയയിൽ കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുക്കവേ അറുപതുകാരിക്ക് ദാരുണാന്ത്യം

Anusha unni
ഓസ്‌ട്രേലിയയിൽ കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുക്കവേ അറുപതുകാരിക്ക് ദാരുണാന്ത്യം

ഓസ്‌ട്രേലിയ : ഓസ്ട്രേലിയന്‍ ദിനാഘോഷത്തിന്റെ ഭാഗമായി ക്വീന്‍സ്ലാന്റിലെ ഹെര്‍വി ബേയിലെ ഒരു ഹോട്ടലില്‍ നടന്ന കേക്ക് കഴിക്കല്‍ മത്സരത്തില്‍ പങ്കെടുത്ത അറുപതുകാരിക്ക് ദാരുണാന്ത്യം. മത്സരത്തില്‍ പങ്കെടുത്ത് പരിധിയില്‍ അധികം കേക്ക് കഴിച്ച സ്ത്രീ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി അവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലാമിംഗ്ടണ്‍സ് ഇനത്തില്‍പെട്ട കേക്ക് തീറ്റ മത്സരത്തിലാണ് വൃദ്ധ പങ്കെടുത്ത്. ചോക്ലേറ്റും തേങ്ങയും കൊണ്ട് അലങ്കരിച്ച പരമ്പരാഗത സ്പോഞ്ച് കേക്കാണ് ലാമിംഗ്ടണ്‍സ്. മത്സരത്തിന്റെ ഭാഗമായി വായിലേക്ക് ആദ്യ കഷ്ണം കേക്ക് വച്ചപ്പോള്‍ തന്നെ ഇവർക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു.

ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് സംഘാടകര്‍ വെള്ളം നല്‍കിയിരുന്നു. അതുകൊണ്ടും രക്ഷയില്ലെന്ന് കണ്ടതോടെ അവര്‍ക്ക് കൃത്രിമ ശ്വാസവും നല്‍കി, തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മരണമടയുകയായിരുന്നു. വൃദ്ധയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്.

Read more topics: australia, death
English summary
60 year old woman died in in Australia
topbanner

More News from this section

Subscribe by Email